IREL (ഇന്ത്യ) ലിമിറ്റഡ് (ഔപചാരികമായി ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ്) ഇന്ത്യ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള മിനി-രത്‌ന കാറ്റഗറി എ, ഷെഡ്യൂൾ ബി കമ്പനിയാണ്. ആസ്ഥാനം മുംബൈ ആണ്.അതിൻറെ കോർപ്പറേറ്റ് റിസർച്ച് സെന്റർ കൊല്ലം ജില്ലയിലുള്ള ചവറയിൽ സ്ഥിതിചെയ്യുന്നു.
ചവറയിലുള്ള IREL(ഇന്ത്യ) ലിമിറ്റഡ് അപ്രന്റീസ് ആക്ട്, 1961, നിയമങ്ങൾ എന്നിവ പ്രകാരം അപ്പ്രെന്റിസ്-കളെ ബന്ധപ്പെട്ട ജോലികളിൽ നിയമിക്കുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള ഇന്ത്യക്കാരിൽനിന്ന് നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. Trade Apprentice
യോഗ്യത
- ITI
2. Vocational Apprentices (plus Two)
യോഗ്യത
- VHSC
3. Graduate Apprentices
യോഗ്യത
- B Tech/B E
4. Technician Apprentices
യോഗ്യത
- Diploma
പൊതുവായ നിബന്ധനകൾ
പ്രായം: അപേക്ഷയുടെ അവസാന തീയതി പ്രകാരം, സ്ഥാനാർത്ഥിയുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 25 വയസും ആയിരിക്കണം.SC/ST വിഭാഗങ്ങൾക്ക് 5 വർഷം വരെയും OBC (NCL) ന് 3 വർഷം വരെയും PWD -കാർക്ക് 10 വർഷം വരെയും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഉദ്യോഗാർത്ഥികൾക്ക് ഒരു ട്രേഡിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കൂടാതെ, അപ്രന്റിസ്ഷിപ്പ് അവസാനിച്ച് 1 വർഷംകൂടി സാധുതയുള്ള സജീവമായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
അപൂർണ്ണമോ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷിക്കുന്നതിന് മുൻപ്, ട്രേഡ് / വൊക്കേഷണൽ അപ്പ്രെന്റിസുകൾ നൈപുണ്യ മന്ത്രാലയത്തിന്റെ പോർട്ടലിലും ബിരുദം/ടെക്നീഷ്യൻ അപ്രന്റീസുകൾ MHRD National Apprenticeship Training Scheme പോർട്ടലായ www.mhrdnats.gov.in -ലിലും സ്വയം രജിസ്റ്റർ ചെയ്യണം.മുകളിൽ പറഞ്ഞ വെബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാതെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല
അപേക്ഷിക്കുന്ന വിധം
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം, അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും അതിന് കൊടുത്തിരിക്കുന്ന ഭാഗത്ത്, ബന്ധപ്പെട്ട എല്ലാ രേഖകളും വെച്ച് ഇനിപ്പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി (സ്പീഡ് പോസ്റ്റ് അഭികാമ്യം) അയയ്ക്കേണ്ടതാണ്.
IREL (ഇന്ത്യ) ലിമിറ്റഡ്,
ചവറ, കൊല്ലം ജില്ല,
കേരളം - 691583.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: പൂരിപ്പിച്ച അപേക്ഷ 2021 ഡിസംബർ 31-നോ അതിനുമുമ്പോ ബന്ധപ്പെട്ട ലഭിക്കണം.