ഇന്ത്യൻ കോസ്റ്റ് ഗാർഡ് മേഖലയ്ക്ക് കീഴിലുള്ള മുംബൈ സബ് ഓഫീസുകളിലേക്ക് വിവിധ മേഖലകളിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി സിവിലിയൻ ഒഴിവുകൾ നികത്തൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
1. എൻജിൻ ഡ്രൈവർ
യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്
- അംഗീകൃത ഗവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
2. സാരംഗ് ലാസ്കർ
യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
- അംഗീകൃത ഗവ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
3. ഫയർ എൻജിൻ ഡ്രൈവർ
യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
- സർക്കാർ സംഘടന / ഇൻസ്റ്റിറ്റ്യൂട്ട് ഹെവി വാഹന ലൈസൻസും 3 വർഷ എക്സ്പീരിയൻസും.
4. ഫയർമാൻ
യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
5. ഡ്രൈവർ (ഓർഡിനറി ഗ്രേഡ് )
യോഗ്യത
- 10 പാസ്സ്
- ഹെവി & ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് കൈവശം വയ്ക്കണം.
- മോട്ടോർ വാഹന ഡ്രൈവിങ്ങിൽ 2 വർഷത്തെ പരിചയം.
6. മോട്ടോർ ട്രാൻസ്‌പോർട് ഫിറ്റർ
യോഗ്യത
- അംഗീകൃത സ്ഥാപനത്തിൽ നിന്നും മെട്രിക്കുലേഷൻ പാസ്സ്.
- ഓട്ടോമൊബൈൽ വർക്ഷോപ്പിൽ 2 വർഷത്തെ പരിചയം.
അപേക്ഷിക്കേണ്ടവിധം
- അപേക്ഷ സാധാരണ തപാലിൽ മാത്രമേ സമർപ്പിക്കാവൂ
- സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് / കൊറിയർ എന്നിവ വഴി അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.
- സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, പ്രായ തെളിവ്, ഹെവി, ലൈറ്റ് വാഹനങ്ങൾക്കുള്ള CMTD(OG) ഡ്രൈവിംഗ് ലൈസൻസ്, ട്രേഡ് സർട്ടിഫിക്കറ്റ്, EWS/OBC/SC/ST എന്നിവയ്‌ക്കുള്ള സർട്ടിഫിക്കറ്റ്, തുടങ്ങിയ എന്തെങ്കിലും ഉണ്ടെങ്കിൽ അവ അപേക്ഷയോടൊപ്പം ചേർക്കണം.
- രേഖാമൂലമുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് പരീക്ഷ.
- നിശ്ചിത മാതൃകയിലല്ലാത്ത, ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെയുള്ള അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ / ഫോട്ടോഗ്രാഫുകൾ ഇല്ലാതെ / ഉദ്യോഗാർത്ഥികളുടെ ഒപ്പില്ലാതെ അയക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയ്യതി : 31-01-2022