Ads Area

വാട്സാപ്പ് സ്റ്റിക്കറുകൾ - ഇനി നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കാം

വാട്സാപ്പിൽ മെസേജ് അയക്കാനും, സ്മൈലികൾ അയക്കാനും എല്ലാര്ക്കും അറിയാം. എന്നാൽ സ്റ്റിക്കറുകൾ അയക്കാൻ നമുക്ക് വേണ്ടപോലെ, ഇഷ്ടപെട്ടവ കിട്ടണമെന്നില്ല. ഓരോ സാഹചര്യത്തിലും അവസരത്തിലും ഓരോ ചിത്രങ്ങളും, കഥപാത്രങ്ങളും, സംഭാഷണങ്ങളും വച്ച് അടിപൊളി സ്റ്റിക്കറുകളുടെ ആശയങ്ങളും നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷെ കൂട്ടുകാർ അയക്കുന്നത് സേവ് ചെയ്ത് വക്കുക്കയും, പിന്നീട് ഉപയോഗിക്കുകയും ചെയ്യുകയല്ലാതെ വേറെ മാർഗം ഇല്ല.

എന്നാൽ ഇനി നിങ്ങൾക്ക് സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാം. ഇഷ്ട്ടപെട്ട ആളുകളുടെ ഫോട്ടോയും മറ്റും വച്ച് ഇഷ്ടപെട്ട ഡയലോഗുകളും ചേർത്ത് ഉണ്ടാക്കാം. എന്തിനു, കൂട്ടുകാരുടെ പല ഫോട്ടോകളിലും ഹാസ്യവും തമാശയുംകലർന്ന മുഖഭാവങ്ങളിൽ ഉഗ്രൻ ഡയലോഗുകൾ ചേർത്ത് സ്റ്റിക്കറുകൾ ഉണ്ടാക്കാം.

ഇതിനെല്ലാം ഉപരി, ഫോൺ മാറ്റുകയോ, വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താലും, നിങ്ങൾ ഉണ്ടാക്കിയ സ്റ്റിക്കറുകൾ ബാക്കപ്പ് ആയി വെക്കാനും പറ്റും. ഇതേ ബാക്കുപ്പ് കൂട്ടുകാർക്ക് കൊടുത്താൽ നിങ്ങൾ ഉണ്ടാക്കിയ സ്റ്റിക്കറുകൾ മുഴുവനായും അവർക്കും ഉപയോഗിക്കാൻ കഴിയും. ഒന്ന് ശ്രമിച്ചാലോ?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്, ആപ്പ് ഡൗൺലോഡ് ചെയ്യുക. ശ്രദ്ധിക്കുക, നിരവധി ആപ്പുകൾ പല സൗകര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ പരസ്യങ്ങൾ ശല്യം ചെയ്യാതെ, സൗജന്യമായി ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല ആപ്പാണ് ഞങ്ങൾ നിങ്ങൾക്ക് സജസ്റ്റ് ചെയ്യുന്നത്. ദീർഘകാലത്തെ ഉപയോഗത്തിന് ശേഷമാണു ഞങ്ങൾ ഈ ആപ്പ് നിങ്ങൾക്ക് നിർദേശിക്കുന്നത്. ഇത് ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. 

ആൻഡ്രോയിഡ് | ആപ്പിൾ



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics