ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഡിഫെൻസ്-ന്റെ കീഴിലുള്ള Kamptee, Maharashtra -യിലുള്ള കന്റോൺമെന്റ് ബോർഡ് ഓഫീസിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്.
വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. Assistant Teacher
ഒഴിവുകൾ:01
യോഗ്യത
- 50% മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം
- അംഗീകൃത ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് CTET പാസായിരിക്കണം (കേന്ദ്ര അധ്യാപക യോഗ്യത ടെസ്റ്റ്) / TET (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്)
- MSCIT സർട്ടിഫിക്കറ്റ് (ചേർന്നതിന്റെ 06 മാസത്തിനുള്ളിൽ സമർപ്പിക്കണം).
- D. Ed (പ്രത്യേക വിദ്യാഭ്യാസം) അല്ലെങ്കിൽ B Ed ഉള്ള ഉദ്യോഗാർത്ഥികൾ അപ്പോയ്ന്റ്മെന്റ് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ NCTE അംഗീകരിച്ച Elementary Education-ൽ ആറ് മാസത്തെ Bridge Course -ന് നിർബന്ധമായും വിധേയമാകണം.
2. Safaikarmachari
ഒഴിവുകൾ:03
യോഗ്യത
- 4th ക്ലാസ്സ് പാസായിരിക്കണം.
3. Male Ward Servant
ഒഴിവുകൾ:01
യോഗ്യത
- 10th ക്ലാസ്സ് പാസായിരിക്കണം
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ www.canttboardrecruit.org/ എന്ന വെബ്സൈറ്റിൽ 13.11.2021 മുതൽ 06.12.2021 വരെ വൈകുന്നേരം 5:00 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഓൺലൈനിലൂടെ അല്ലാതെയുള്ള ഒരു രീതിയിലും ആപ്ലിക്കേഷൻ അയക്കാൻ പാടുള്ളതല്ല. അപേക്ഷകർക്ക് സാധുവായ ഇ-മെയിൽ ഐഡിയും സജീവമായ മൊബൈലും ഉണ്ടായിരിക്കണം. കൂടാതെ റിക്രൂട്ട്‌മെന്റ് നടപടിക്രമം പൂർത്തിയാകുന്നത് വരെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ചേഞ്ച് ചെയ്യാൻ പാടുള്ളതല്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:06.12.2021