പൊതു വിദ്യാഭ്യാസം -പ്രീ – പ്രൈമറി ടീച്ചേർസ് കോഴ്സ് എന്നറിയപ്പെട്ടിരുന്നതും, നേഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് എന്ന് പുനർ നാമകാരണം ചെയ്യപ്പെട്ടതുമായ ദ്വിവത്സര പ്രീ – പ്രൈമറി അധ്യാപക പരിശീലന കോഴ്സ് 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു തുടങ്ങുന്നു.
നിബന്ധനങ്ങൾ
- അപേക്ഷകർ 45% കുറയാതെ മാർക്കോടെ ഹയർ സെക്കന്ററി അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം.
- ബിരുദ യോഗ്യത ഉള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.
- പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർ യോഗ്യത പരീക്ഷ പാസായാൽ മതിയാകും. ഒബിസി വിഭാഗത്തിൽ പെടുന്നവർക്ക് 2% മാർക്ക് ഇളവ് ലഭിക്കുന്നതാണ്.
NCTE നിശ്ചയിച്ചിട്ടുള്ള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷൻ നടത്തുന്നത്. പ്രസ്തുത കോഴ്സിന് പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്ന അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി
അപേക്ഷ ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്. നിശ്ചിത ഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേണ്ടതാണ്. 2021-23 വർഷത്തെ കോഴ്സ് നടത്തുന്നതിന് അംഗീകാരം നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക അനക്സർ- I ചേർത്തിട്ടുണ്ട്. പ്രവേഷണത്തിനുള്ള അപേക്ഷയുടെ മാതൃക ഇതോടൊപ്പം അനക്സർ - II ആയി ചേർത്തിട്ടുണ്ട്.
അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കേറ്റകളുടെ ഫോട്ടോകോപികൾ സ്വയം സാക്ഷപ്പെടുത്തിയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ടി സി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
നിയമനം ലഭിചതിനു ശേഷം പിന്നീട് അപേക്ഷയിൽ അൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്.
അപേക്ഷ അയക്കേണ്ട വിലാസം :
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 20/11/2021 വൈകുന്നേരം 5 മണിക്ക് മുൻപായി ബന്ധപ്പെട്ട പി.പി. ടി. ടി. ഐ കളിൽ ലഭിക്കേണ്ടതാണ്.