എന്റെ NRI KYC സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
KYC എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് (know your customer)നിങ്ങളുടെ കസ്റ്റമറെ അറിയാം എന്നതാണ്. ഇൻവെസ്റ്റ്‌മെന്റിനും, രജിസ്ട്രേഷനുമൊക്കെയായി കസ്റ്റമർ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു പ്രക്രിയയാണ്. (KRA-KyC's registration office ) KYC സിന്റെ രെജിസ്ട്രേഷൻ ഏജൻസീസ് വഴിയാണ് നിങ്ങളുടെ KYC സ്റ്റാറ്റസ് പരിശോധിക്കാനാവുക
അത്തരത്തിൽ ചില ഏജൻസികളെ താഴെ പറയുന്നു.
- CAMS investor services
- CDSL ventures (cvlkra.com)
നിങ്ങളുടെ PAN നമ്പർ അടിക്കുന്നത് വഴി നിങ്ങളുടെ KYC സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ഇതിനായി വെബ്സൈറ്റ് ലോഗ് ഇൻ ചെയ്യണ്ടത്തിന്റെയോ രജിസ്റ്റർ ചെയ്യണ്ടത്തിന്റെയോ ആവശ്യം ഇല്ല.
Online Mutual fund KYC
NRI സിനെ സംബന്ധിച്ചിടത്തോളം ഇതൊരു തടസ്സമില്ലാത്ത ഓൺലൈൻ പ്രക്രിയയാണ്. Mutual fund സിനു KYC requirements documents സമർപ്പിക്കുന്നതിലൂടെയും, ഇപ്വ് അഥവാ ഇൻ പേഴ്സൺ വെരിഫിക്കേഷൻ നടത്തുന്നതിലൂടെയും എളുപ്പത്തിൽ സാധ്യമാകുന്നു.
NRI KYC സ്റ്റാറ്റസ് അറിയുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ
താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ
- മുഴുവനായും പൂരിപ്പിച്ചു ഒപ്പ് വച്ച KYC ഫോറം
- തിരിച്ചറിയൽ രേഖ: പാസ്പോർട്ട്, പാൻ കാർഡ് , സ്വയം സാക്ഷ്യപെടുത്തിയത്.
- വിലാസം തെളിയിക്കുന്നതിനുള്ള രേഖ (നിർബന്ധമായും ഉൾപെടുത്തേണ്ട ഒന്ന്)
കത്തിടപാടുകൾക്കുള്ളതും, വിദേശത്തെയും വിലാസം ഉൾപ്പെടുത്തണം.
വ്യക്തിഗത പരിശോധന പ്രക്രിയ - (In person verification process :IPV)
KYC ഫോറത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിക്ഷേപകൻ കൈവശം വച്ചിട്ടിട്ടുള്ളതുമായ രേഖകളുടെ പരിശോധന നടത്തുന്നതും, വസ്തുതയുടെ അംഗീകാരം നൽകുന്നതും അംഗീകൃതസ്ഥാപനങ്ങൾ വഴിയാണ്.
താഴെ പറയുന്ന പ്രകാരമാണ് പരിശോധന
വ്യക്തിഗത പരിശോധന നടത്തുന്നത് വീഡിയോ കാൾ വഴിയാണ്(skype....). മുൻകാലങ്ങളിൽ ഓഫീസർസ് ഇൻവെസ്റ്ററുടെ വീട്ടിൽ വരുകയോ ഓഫീസ് visit ചെയ്യുകയോ ആയിരുന്നു, അല്ലെങ്കിൽ വെരിഫിക്കേഷൻ ന് വേണ്ടി NRI സ് ഓഫീസ് visit ചെയ്യണമായിരുന്നു.
ഏജൻസിയുമായുള്ള വീഡിയോ കോളിന് നിങ്ങൾക്കു നിശ്ചിത സമയം സെറ്റ് ചെയ്യാവുന്നതാണ്. അതനുസരിച്ചായിരിക്കും ipv നടക്കുക.
NRI പ്രവാസികളുടെ ആധാർ കാർഡുമായി ബന്ധപെട്ടു അറിഞ്ഞിരിക്കേണ്ട 7 പ്രധാനപ്പെട്ട കാര്യങ്ങൾ [വായിക്കുക]
താഴെ പറയുന്ന സ്ഥാപങ്ങൾക്ക് മാത്രമേ IpV നടത്താൻ അധികാരമുള്ളൂ.
- KYC Registration Agency (KRA)
- The AMC (Asset management companies in india)mutual fund agent
- Mutual fund distributor or advisor
- MF's registrar transfer agent like CAMS or Karvy
പ്രധാനപെട്ട എല്ലാ ഏജൻസികൾക്കും വെരിഫിക്കേഷന് വേണ്ടി അവരുടേതായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. ബയോമട്രിക്സ്/OTP സംവിധാനങ്ങളും ഉണ്ട്
അപ്ലിക്കേഷനുകളിൽ നിങ്ങൾ പൂരിപ്പിച്ചു കൊടുത്ത വിവരങ്ങൾക്കനുസരിച്ചു വീഡിയോ കോളിൽ ചോദ്യങ്ങളും ഉണ്ടാകും. എന്തെങ്കിലും വൈരുധ്യം തോന്നിയാൽ ആപ്ലിക്കേഷൻ തള്ളിപോകാനും സാധ്യത ഉണ്ട്.