യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽനിന്ന് നിന്ന് താഴെ കാണുന്ന തസ്തികകളിലേക്ക് ചെന്നൈയിലുള്ള പ്രതിരോധ സേനയുടെ ഷിപ്പിംഗ്‌മായി ബന്ധപ്പെട്ട EMBARKATION ആസ്ഥാനത്ത് നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
1. LOWER DIVISION CLERK (LDC)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ ബോർഡിൽനിന്നോ 12th/HSc -യോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
- കമ്പ്യൂട്ടറിൽ ഒരു മിനിറ്റിൽ 35 വാക്കുകൾ എന്ന നിരക്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് കൈവരിച്ചിട്ടുണ്ടാവണം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യുവാനുള്ള വേഗത ഉണ്ടാവണം.
2. Tally Clerk
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നോ ബോർഡിൽനിന്നോ 12th/HSc -യോ അല്ലെങ്കിൽ തത്തുല്യ യോ ഗ്യതയോ പാസായിരിക്കണം.
- ഒരു അംഗീകൃത ഷിപ്പിംഗ് ഏജൻസിയിൽ നിന്നുള്ള മൂന്നുവർഷത്തെ ഷിപ്പിംഗ് ജോലിയിലുള്ള അനുഭവ സമ്പത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
3. MTS (Messenger)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- അംഗീകൃത ബോർഡിൽനിന്നുള്ള മെട്രികുലേഷൻ(SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
- ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോ / സ്വകാര്യ ഓഫീസിലോ ഓഫീസ് അസിസ്റ്റൻറ് ആയി 6 മാസം ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- പ്രത്യേക ട്രേഡ് അല്ലാതെ MTS ആയി പലവിധ ജോലികൾ ചെയ്യാൻ തയ്യാറായിരിക്കണം.
4. MTS Safariwala
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- അംഗീകൃത ബോർഡിൽനിന്നുള്ള മെട്രികുലേഷൻ(SSLC) അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
- ഏതെങ്കിലും ഗവണ്മെന്റ് ഓഫീസിലോ / സ്വകാര്യ ഓഫീസിലോ ഹൗസ് കീപ്പിങ് ജോലി 6 മാസം ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം..
- പ്രത്യേക ട്രേഡ് അല്ലാതെ MTS ആയി പലവിധ ജോലികൾ ചെയ്യാൻ തയ്യാറായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
തന്നിരിക്കുന്ന പ്രൊഫോര്മ (Proforma) അനുസരിച്ച് ആവശ്യമായ എല്ലാ വിവരങ്ങൾ പൂരിപ്പിച്ച് വേണ്ട എല്ലാ രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മാത്രം) അപേക്ഷയോടൊപ്പം വെച്ച് കവറിന് മുകളിൽ "
application for the post of ________ (അപേക്ഷിക്കുന്ന തസ്തികയുടെ പേര്) എന്ന് എഴുതി ഈ പരസ്യം പ്രസിദ്ധീകരിച്ച തീയതിക്ക് 21 ദിവസത്തിന് മുമ്പായി ഓഫീസിൽ എത്തത്തക്ക വിധത്തിൽ അയയ്ക്കേണ്ടതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി:
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമായിരിക്കും നിശ്ചിത കാലയളവിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓഫീസ് ഏതെങ്കിലും തരത്തിലുള്ള തപാൽ കാലതാസത്തിന്ന് ഉത്തരവാദിയല്ല.