ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് (IPPB) കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തപാൽ വകുപ്പിന് കീഴിൽ സ്ഥാപിതമായി ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള 100% ഇക്വിറ്റിയിൽ 650 ശാഖകൾ ഇന്ത്യയിലുടനീളം ഉണ്ട്.
സ്കെയിൽ II, III, IV, V, VI, VII എന്നിവയിൽ റഗുലർ/ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.ippbonline.com എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കുക. 09.10.2021 മുതൽ 23.10.2021 വരെ ഓൺലൈനായി അപേക്ഷിക്കാം. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല.
1. എജിഎം
യോഗ്യത
- ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ്.
2. ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി )
യോഗ്യത
- ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലർ ഓഫ് ടെക്നോളജി ഇൻ ഇൻഫർമേഷൻ.
- MBA/ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന.
3. സീനിയർ മാനേജർ
യോഗ്യത
- ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലർ ഓഫ് ടെക്നോളജി ഇൻ ഇൻഫർമേഷൻ/ കമ്പ്യൂട്ടർ സയൻസ്.
- MBA/ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന.
3. മാനേജർ
യോഗ്യത
- ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലർ ഓഫ് ടെക്നോളജി ഇൻ ഇൻഫർമേഷൻ. MBA/ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന.
4. Company Secretary
യോഗ്യത
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിയസ് ഓഫ് ഇന്ത്യയുടെ അംഗമായിരിക്കണം. ചാർട്ടേഡ്അക്കൗണ്ടന്റ്റും, LLB യും പഠിച്ചവർക്ക് മുൻഗണന.
തിരഞ്ഞെടുപ്പ് പ്രക്രിയ
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എന്നിരുന്നാലും, വിലയിരുത്തൽ നടത്താനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്, ഗ്രൂപ്പ് അഭിമുഖത്തിന് പുറമേ ചർച്ച അല്ലെങ്കിൽ ഓൺലൈൻ ടെസ്റ്റ് ഉണ്ടായിരിക്കും.
അഭിമുഖം/ മൂല്യനിർണ്ണയം/ ഓൺലൈൻ ടെസ്റ്റ് തുടങ്ങിയ നടപടിക്രമങ്ങൾക്ക് വിദ്യാർത്ഥികളെ വിളിക്കാനുള്ള അവകാശം IPPB- ൽ നിക്ഷിപ്തമാണ്.
റിക്രൂട്ട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്ക് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ ഫലങ്ങളും സ്ഥാനാർത്ഥികളുടെ പട്ടികയും അവസാനം തിരഞ്ഞെടുത്തവ വെബ്സൈറ്റിൽ ലഭ്യമാക്കും. അന്തിമ തിരഞ്ഞെടുപ്പ് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.