ഇന്ത്യൻ നേവി നാവികർക്കുള്ള എൻറോൾമെന്റിനുവേണ്ടി അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് Artificer Apprentice(AA) and Senior Secondary Recruits (SSR) തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത
1. Artificer Apprentice(AA)
- വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകൾ നടത്തുന്ന 10+2 പരീക്ഷയിൽ, കണക്ക്, ഭൗതികശാസ്ത്രം എന്നീവിഷയങ്ങൾ കൂടാതെ രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിൽ ഏതെങ്കിലും ഒന്നിലോ 60 % മാർക്കോ അതിൽ കൂടുതലോ മൊത്തത്തിൽ കിട്ടിയിട്ടുണ്ടായിരിക്കണം.
2. Senior Secondary Recruits (SSR)
- വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുളള് 10+2 പരീക്ഷ , കണക്ക് ഭൗതികശാസ്ത്രം എന്നിവയോടൊപ്പം രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിൽ ഏതെങ്കിലും ഒന്നോ എടുത്ത് പാസ്സായിട്ടുണ്ടാവണം .
അപേക്ഷിക്കേണ്ട വിധം
- ഇന്ത്യൻ നേവിയുടെ ഔദ്യോഗിക സൈറ്റ് ആയ www.joinindiannavy.gov.in - ൽ ഒക്ടോബർ 16 മുതൽ ഒക്ടോബർ 25 -വരെ ഓൺലൈൻ ആയി മാത്രം അപേക്ഷിക്കുക.
- ഓൺലൈൻ അപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിന് മുൻപ് നിങ്ങളുടെ മെട്രിക് സർട്ടിഫിക്കറ്റ്-ഉം 10+2 മാർക്ക് ഷീറ്റും റെഫർ ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കി വയ്ക്കുക.
- നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്യുക. നിങ്ങൾ നൽകുന്ന ഇമെയിൽ ഐഡിയും മൊബൈൽ ഫോണും സെലെക്ഷൻ പ്രോസസ്സ് കഴിയുന്നതുവരെ ചേഞ്ച് ചെയ്യാൻ പാടില്ല.
- ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്തതത്തിന് ശേഷം "current opportunities" -ൽ ക്ലിക്ക് ചെയ്യുക
- അപ്ലൈ ബട്ടണിൽ ക്ലിക് ചെയ്യുക.
- അപ്ലിക്കേഷൻ ഫോം കംപ്ലീറ്റ് ആയി പൂരിപ്പിക്കുക. Submit ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപ്, എല്ലാ വിവരങ്ങളും ശരിയാണെന്നും ഒറിജിനൽ സെർട്ടിഫിക്കറ്റസുകളെല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്‌തെന്നും ഉറപ്പു വരുത്തുക.
- നിങ്ങളുടെ ഏറ്റവും പുതിയ ക്ലാരിറ്റിയുള്ള ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:25 ഒക്ടോബർ 2021