Ads Area

Indian Navy MR Recruitment 2021 – Apply online for Matric Recruit (MR) Vacancies

ഇന്ത്യൻ നേവി എംആർ റിക്രൂട്ട്‌മെന്റ് 2021 - ഏറ്റവും പുതിയ 300 നാവികർക്ക് മെട്രിക് റിക്രൂട്ടിനായി (MR) ഓൺലൈൻ വഴി അപേക്ഷിക്കുക. ഏപ്രിൽ 22 ബാച്ചിൽ 300 വേക്കൻസി കളിലേക്ക് MR നാവികരെ എൻറോളമെന്റിനായി അവിവാഹിതരായ പുരുഷ ഉദ്യോഗർത്തികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകൾ സംസ്ഥാന അടിസ്ഥാനത്തിൽ ആണ് നടക്കുക. മൊത്തം 300 ഒഴിവുകളിലേക്ക്, ഏകദേശം 1500 ഉദ്യോഗാർത്ഥികളെ എഴുത്തു പരീക്ഷയ്ക്കും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനും വിളിക്കും. 

യോഗ്യതകൾ 

  • ഉദ്യോഗാർഥികൾ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായിരിക്കണം. 

തിരഞ്ഞെടുപ്പ് മാനദണ്ഡം

കോവിഡ് 19 പാൻഡെമിക് കാരണം ഏകദേശം 1500 അപേക്ഷകരെ എഴുത്തുപരീക്ഷയ്ക്കും പി‌എഫ്‌ടിക്കും വിളിക്കും.

എഴുത്തുപരീക്ഷ 

  • ചോദ്യങ്ങൾ 2 ഭാഷകളിലായി നൽകും (ഇംഗ്ലീഷ്, ഹിന്ദി ). ഓബേജെക്റ്റീവ് ടൈപ് ചോദ്യങ്ങൾ ആണ് ഉണ്ടാവുക 
  • ശാസ്ത്രം, ഗണിതം, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിൽ ഉൾകൊള്ളുന്നതാണ് ചോദ്യങ്ങൾ 
  • 10-)0 തരം സിലബസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റൽ ലഭ്യമാണ്.
  • 30 മിനിറ്റ് ആണ് പരീക്ഷയുടെ സമയം 
  • PFT യും എഴുത്തു പരീക്ഷയും ഒരേ ദിവസമാണ് നടത്തുക.
  • എഴുത്തുപരീക്ഷ എഴുതുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത രീതിയിൽ ആണ്.

ശാരീരിക ക്ഷമത പരീക്ഷ 

  • ശാരീരിക ക്ഷമത പരീക്ഷ തിരഞ്ഞെടുക്കുന്നതിനു മുഖ്യ ഘടകമാണ് 
  • 1.6 km 7 മിനിട്ടിനുള്ളിൽ പൂർത്തിയാക്കണം. 20 സ്‌ക്വാട്സ്, 10 പുഷ്-അപ്പ്‌ പൂർത്തിയാക്കണം.

അപേക്ഷിക്കേണ്ട വിധം

www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കുക 

Step 1 : അപേക്ഷ ഫോം പൂരിപ്പിക്കുന്നതിനു മുൻപായി മെട്രിക് സർട്ടിഫിക്കറ്റ് റഫറൻസിനായി തയ്യാറായി സൂക്ഷിക്കുക.

Step 2: അപേക്ഷയിൽ മെയിൽ ഐഡി. ഫോൺ നമ്പർ എന്നിവ തെറ്റ് കൂടാതെ ചേർക്കുക.

Step 3 : രജിസ്റ്റർ ചെയ്ത മെയിൽ ഐഡി വഴി ലോഗ് ഇൻ ചെയ്തതിനു ശേഷം `current opportunities' ക്ലിക്ക് ചെയ്യുക.

Step 4 : അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക 

Step 5 : സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി ഫോം മുഴുവൻ പൂരിപ്പിക്കുക.

Step 6: അപേക്ഷയുടെ സ്കാൻ ചെയ്ത ഒറിജിനൽ കോപ്പി അപ്‌ലോഡ് ചെയ്യുക.

Step 7: നീല കളർ പശ്ചാത്തലത്തിൽ ഉള്ള നിലവരാം ഉള്ള ഫോട്ടോ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യുക 

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി :  02 നവംബർ 22.

View official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics