പ്രവാസി ഡിവിഡന്റ് പദ്ധതി
പ്രവാസികൾക്കു വേണ്ടി കേരളസർക്കാർ മുന്നോട്ടു വച്ച ദീർഘകാല നിക്ഷേപപദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. പ്രവാസി ക്ഷേമം ഉറപ്പ് വരുത്തുക, പ്രവാസി നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിക്ഷേപസുരക്ഷ, പ്രവാസികളുടെ ജീവിതപങ്കാളിക്ക് ജീവിതാവസാനം വരെ മാസവരുമാനം ലഭ്യമാക്കുന്നു, എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കേരളത്തിലെ പ്രവാസികളിൽ നിന്നും 3 ലക്ഷം രൂപ മുതൽ 51ലക്ഷം രൂപ വരെ സ്വീകരിച്ചു സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസിക്ക് കൈമാറി അതുവഴി നാടിന്റെ അടിസ്ഥാന വികസനങ്ങൾക്കു വിനിയോഗിക്കുന്നു.
പ്രധാനപ്പെട്ട സവിശേഷതകൾ
- 3 ലക്ഷം മുതൽ 51ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം
- നിക്ഷേപിച്ച് തീയതി മുതൽ 3വർഷം കാലാവധിക്കു ശേഷം നിക്ഷേപകർക്കു പ്രതിമാസ ഡിവിഡന്റ് ലഭ്യമായി തുടങ്ങും. ആദ്യ വർഷത്തെ 10% നിക്ഷേപതുകയോട് ചേർക്കും. അതിനു ശേഷമുള്ള തുകയായിരിക്കും ഡിവിഡന്റ് ഫണ്ട് ആയിട്ടു ലഭിക്കുക.
- നിക്ഷേപിച്ചയാളുടെ കാലശേഷവും ജീവിത പങ്കാളിക്ക് മരണം സംഭവിക്കുന്നതു വരെയും ഡിവിഡന്റ് ലഭിക്കും.
- നിക്ഷേപകനും, ജീവിതപങ്കാളിക്കും മരണം സംഭവിച്ചാൽ നിയമപ്രകാരമുള്ള നോമിനീ/അവകാശിക്ക് നിക്ഷേപത്തുക തിരികെ ലഭിക്കും. അതോടെ പ്രതിമാസഡിവിഡന്റ് അവസാനിക്കുകയും ചെയ്യും.
താഴെ പറയുന്ന കാറ്റഗറിയിൽ പെടുന്നവർക്കു 2008 പ്രവാസി കേരള ക്ഷേമ ആക്റ്റിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചു നിക്ഷേപം നടത്താം.
1. പ്രവാസി കേരളീയൻ(വിദേശം)
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയർ
2. മുൻപ്രവാസി കേരളീയൻ (വിദേശം)
2വർഷത്തിൽ കുറയാതെ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയ കേരളത്തിലുള്ളയാൾ.
3. പ്രവാസി കേരളീയൻ (ഭാരതം)
ഇന്ത്യയ്ക്കകത്തും കേരളത്തിനു പുറത്തുമായി 6 മാസത്തിൽ കൂടുതൽ കാലയളവിൽ ജോലി സംബദ്ധമായി കേരളത്തിലുള്ളവർ.
പദ്ധതിയിൽ അംഗമാകേണ്ട വിധം : താഴെ പറയുന്ന ക്രമത്തിൽ
1. കേരളം സർക്കാർ പ്രവാസി സൈറ്റിൽ പ്രവേശിച്ചു login ചെയ്യുക.
പ്രവാസി കേരളം സൈറ്റിന്റെ ലിങ്ക് തൊട്ടു താഴെ കൊടുക്കുന്നു
2.Dividend scheme എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. 'New user click here' എന്നത് തിരഞ്ഞെടുത്ത് dividend scheme terms & conditions agree കൊടുത്ത് "I here by declare................" എന്നത് സെലക്ട് ചെയ്തു submit കൊടുക്കുക.
4. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി യും enter ചെയ്യുക ശേഷം കിട്ടുന്ന captcha അതുപോലെ type ചെയ്ത് confirm ചെയ്യുക.
5. നിങ്ങൾ നൽകിയ E-mail ഐഡി യിലേക് ബോർഡിൽ നിന്ന് ഒരു e-mail വരും. അതിലടങ്ങിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
6.Basic details, Address details, Account details എന്നിവയെല്ലാം കൃത്യമായി പൂരിപ്പിച്ച് save&submit കൊടുക്കുക.
7. അപേക്ഷകൾ പരിശോധിച് ബോർഡ് അംഗീകരിക്കുന്ന പക്ഷം വീണ്ടും login ചെയ്തു payment details കൃത്യമായി കൊടുത്ത് submit ചെയ്യുക.
Cheque/DD വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കിൽ അതിനോടൊപ്പം computer generated Payment voucher കൂടെ ഉൾപ്പെടുത്തി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ registered ആയി തപാൽ മാർഗം അയക്കുക.
Kerala Non-Resident Keralites welfare board
Norka centre, 2nd floor, Thycad p.o
Thiruvananthapuram - 695014
**online വഴി payment നടത്തുന്നവർക്കു ഇത് ബാധകമല്ല.
മുകളിൽ പറഞ്ഞ ഓരോ ഘട്ടങ്ങളിലും, cheque/DD ബോർഡിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമ്പോഴും അതുമായി ബന്ധപ്പെട്ട ഇമെയിൽ സന്ദേശം നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക. ഹെൽപ്‌ലൈൻ :8078550515