ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ്, ലീഗല്‍ കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചായ്യോത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്‍പരരായ സ്ത്രീ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
1. ഫീല്‍ഡ് വര്‍ക്കര്‍
യോഗ്യത
- എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ/എം.എസ്സി സൈക്കോളജി
2. സൈക്കോളജിസ്റ്റ്
യോഗ്യത
- എം.എസ്സി / എം.എ സൈക്കോളജി
3. ലീഗല്‍ കൗണ്‍സിലര്‍
യോഗ്യത
- എല്‍.എല്‍.ബിയും അഭിഭാഷക പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടവിധം
ചായ്യോത്ത്, ചായ്യോത്ത് പി.ഒ,
നീലേശ്വരം,
കാസര്‍കോട്- 671314
എന്ന വിലാസത്തിലോ അപേക്ഷിക്കണം.
ഫോണ്‍: 04672230114, 6235280342
