യുഎഇ യിൽ നിലവിൽ ജീവിക്കുന്ന പ്രവാസികൾക്കാണ് താഴെ പറയുന്ന കാര്യങ്ങൾ ബാധകം. വിസിറ്റിംഗിൽ പോയിരിക്കുന്നവർക്കും, സ്ഥിര താമസം ആയവർക്കും വെവ്വേറെ രീതിയിൽ ആയിരിക്കുമെങ്കിലും, താഴെ കൊടുക്കുന്നവയെല്ലാം എല്ലാവര്ക്കും ഉപയോഗിക്കാവുന്നവയാണ്. ഇതിനെ നമ്മുടെ കേരളത്തിലെ, അക്ഷയ സെന്ററിന്റെ ഒരു കൊച്ചു ഓൺലൈൻ പതിപ്പായി കാണാം.
യുഎഇ സ്മാർട്ട് സർവീസസ്
പൗരന്മാർക്കും, പ്രവാസികൾക്കും യുഎഇ രാജ്യം നൽകുന്ന പൗര സേവനങ്ങളെ ക്രോഡീകരിച്ചു, ഓൺലൈനിലൂടെയും കേവലം ഫോണിലൂടെയും ചെയ്യാൻ കഴിയുന്ന കേന്ദ്രീകൃത സംവിധാനമാണ് സ്മാർട്ട് സർവീസസ്. ഇതുപയോഗിച്ച് നിങ്ങൾക്ക് വിസ അപേക്ഷിക്കാം, പുതുക്കാം, നീട്ടാം, നിങ്ങളുടെ ഔദ്യോഗികമായി നൽകിയ സകല വിവരങ്ങളും, കുടുംബാങ്ങങ്ങളുടെ കയങ്ങളും എല്ലാം അറിയാം. ആകെ ചെയ്യേണ്ടത്, നിങ്ങളുടെ യുഎഇ ഐഡി കാർഡ് ഉപയോഗിച്ച് ഔദ്യോഗിക പോർട്ടലിൽ പോയി രജിസ്റ്റർ ചെയ്ത് സൈനപ്പ് ചെയ്യുക എന്ന് മാത്രമാണ്. ഔദ്യോഗിക പോർട്ടലിന്റെ ലിങ്ക് ചുവടെ നൽകുന്നു.
- എന്തൊക്കെയാണ് ചെയ്യാൻ കഴിയുക?
- നിങ്ങളുടെ സ്പോണ്സർഷിപ്പിൽ യുഎഇയിൽ എത്തിയ ഓരോ ആൾക്കാരുടെയും വിവരങ്ങൾ
- ഭാര്യ, മക്കൾ എന്നിവരുടെ വിസ സ്റ്റാറ്റസ്, റിന്യൂവൽ സമയം, എക്സ്പയറി വിവരങ്ങൾ
- നിങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ
- വിസാ അപേക്ഷകൾ
- ഫൈൻ അടവുകൾ
- സ്ഥിരതാമസക്കാരനാവാൻ കൊടുത്ത അപേക്ഷകൾ
- തീരാറായ വിസയെ കുറിച്ചുള്ള വിവരങ്ങൾ
- സ്ഥിരതാമസത്തിന്റെ വിവരങ്ങൾ, വാലിഡിറ്റി, തീരാറായവ, തീർന്നവ
- മുകളിൽ പറഞ്ഞവയുമായി ബന്ധപെട്ടു നിങ്ങൾ നടത്തിയ പണമിടപാടുകൾ
തുടങ്ങി മറ്റനേകം സർവീസുകളും ലഭ്യമാണ്.
ഇവയെല്ലാം നിങ്ങൾക്ക് മുകളിൽ നൽകിയ ഔദ്യോഗിക പോർട്ടൽ വഴി നേരിട്ട് ഒരു ബ്രൗസറിൽ ഓൺലൈനായി ചെയ്യാം, അല്ലെങ്കിൽ മൊബൈൽ ഫോണിൽ ആപ്പ് എടുത്താൽ ചെയ്യാം. ഔദ്യോഗിക ആപ്പിന്റെ പ്ലെയ്സ്റ്റർ ആപ്പ്‌സ്റ്റോർ ലിങ്കുകൾ തൊട്ടു താഴെ.