നിങ്ങൾ ഇന്ത്യക്കാരനായ ഒരു വ്യക്തി ആണെങ്കിൽ, ഇന്ത്യൻ പൗരത്വം മാത്രം ഉള്ള ഒരു വോട്ടർ ആണെങ്കിൽ, വിദേശത്തു ഇരുന്നു കൊണ്ടും നിങ്ങൾക്ക് ഇലക്ഷൻ വരുമ്പോൾ വോട്ട് ചെയ്യാവുന്നതാണ്.
വിദേശത്തിരുന്ന് വോട്ട് ചെയ്യാം
ജോലി സംബന്ധമായോ, പഠന സംബന്ധമായോ വിദേശത്തു പോയ നിങ്ങൾക്ക് നാട്ടിൽ കൃത്യ സമയത്തു വരാനും, ഇലക്ഷന് വോട്ട് ചെയ്യാനും ബുദ്ധിമുട്ടാണെങ്കിൽ ഇനി വിദേശത്തു വച്ച് തന്നെ വോട്ട് ചെയ്യാം.
ഇത്തരത്തിൽ വോട്ട് ചെയ്യുന്നവരെ, ഓവർസീസ് വോട്ടേഴ്‌സ് എന്ന് പറയും.
ഇത് ലഭിക്കണമെങ്കിൽ വേണ്ട യോഗ്യത :
- ഒരു ഇന്ത്യക്കാരൻ ആയിരിക്കണം.
- വിദ്യാഭ്യാസം, തൊഴിൽ എന്നിവ ബന്ധപ്പെടുത്തി മാതൃരാജ്യത്ത് ഉണ്ടായിരിക്കരുത് (പ്രവാസി ആയിരിക്കണം)
- മറ്റൊരു രാജ്യത്തിൻറെ പൗരത്വം ഉണ്ടായിരിക്കരുത്.
നാട്ടിൽ നിങ്ങളുടെ പാസ്സ്പോർട്ടിൽ നൽകിയിരിക്കുന്ന അഡ്രസ്സിൽ ആയിരിക്കും നിങ്ങളുടെ വോട്ടവകാശം. അതാത് ഇലക്ഷൻ വരുമ്പോൾ, ഏതാണ് നിങ്ങളുടെ പോളിങ് സ്റ്റേഷൻ, പോളിംഗ് ഓഫീസർ എന്നെല്ലാം അറിയാൻ തൊട്ടു താഴെ നൽകിയിരിക്കുന്ന സർക്കാർ പോർട്ടൽ വഴി പരിശോധിക്കുക. നാട്ടിലുള്ള വോട്ടർ ഐഡിയിലെ നമ്പറും, സംസ്ഥാനവും മാത്രം അറിഞ്ഞിരുന്നാൽ മതി.
എങ്ങനെ ഓവർസീസ് വോട്ടറായി രജിസ്റ്റർ ചെയ്യാം?
ആദ്യപടി : എൻറോൾമെൻറ് ഫോം പൂരിപ്പിക്കുക
ഇത് രണ്ടു തരത്തിൽ ചെയ്യാം. ഒന്ന് ഔദ്യോഗിക ഇലക്ഷൻ കംമീഷന്റെ ഓൺലൈൻ പോർട്ടൽ വഴി ചെയ്യാം, അല്ലെങ്കിൽ നേരിട്ട് ഇലക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ പോയി ഫോം പൂരിപ്പിക്കാം.
ഫോം 6A ആണ് പൂരിപ്പിക്കേണ്ടത്.
ഇത് ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം. ഓൺലൈനായി ചെയ്യാൻ എളുപ്പമാണ്. താഴെ കാണുന്ന ലിങ്ക് വഴി വോട്ടർ പോർട്ടലിൽ സൈനപ്പ് ചെയ്യുക. എന്നിട്ടു വേണ്ട പ്രൂഫുകളായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ശ്രദ്ധിക്കുക, സൈനപ്പ് ചെയ്യുന്ന സമയത്ത്, ഓവർസീസ് വോട്ടറാണോ എന്നൊരു ചോദ്യം ഉണ്ടാവും. അത് ടിക്ക് ചെയ്തിരിക്കണം.
അല്ലെങ്കിൽ ഇലക്ഷൻ കംമീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഫോം 6A ഡൗൺലോഡ് ചെയ്തു, പൂരിപ്പിച്ചതിനു ശേഷം വേണ്ട രേഖകൾ കൂടെ വച്ചതിനു ശേഷം പോസ്റ്റലായും അയക്കുക.
ഓഫ്‌ലൈനായി ചെയ്യുമ്പോൾ എന്തൊക്കെ രേഖകളാണ് കൂടെ അയക്കേണ്ടത്?
ഓഫ്‌ലൈനായി ചെയ്യാൻ ഒന്നുകിൽ താത്കാലികമായി നിങ്ങൾ നാട്ടിൽ ഉണ്ടായിരിക്കണം, അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി ആരെങ്കിലും ഇത് ചെയ്യണം.
- പുതിയ ഒരു പാസ്പോര്ട് സൈസ് കളർ ഫോട്ടോ ഫോമിൽ ഒട്ടിച്ചിരിക്കണം
- പാസ്‌പോർട്ടിന്റെ ഫോട്ടോ കാണുന്ന ഭാഗം, നാട്ടിലെ അഡ്രസ്സ് കാണുന്ന ഭാഗം, വിസ എൻഡോഴ്സ്മെന്റ് കാണുന്ന പേജ് എന്നിവയുടെ പകർപ്പുകൾ സ്വയം അറ്റസ്റ്റ് ചെയ്തു കൂടെ വെക്കണം.
- മേല്പറഞ്ഞ ഫോമും, രേഖകളും നേരിട്ടോ, പോസ്റ്റാളായോ അയക്കാം. പോസ്റ്റലായും അയക്കുമ്പോൾ, എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം. നേരിട്ട് ചെല്ലുമ്പോൾ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ മുൻപാകെ സാക്ഷ്യപെടുത്താനും അവസരമുണ്ട്. നേരിട്ട് ചെല്ലുമ്പോൾ, ഒറിജിനൽ പാസ്പോര്ട് വെരിഫിക്കേഷന് വേണ്ടി കയ്യിൽ കരുത്തേണ്ടതുണ്ട്.
അപേക്ഷ നൽകി കഴിഞ്ഞാൽ ഇനിയെന്ത്?
പോസ്റ്റലായോ, ഓൺലൈനായോ, നേരിട്ടോ അപേക്ഷ സമർപ്പിച്ചാൽ അതിനു ശേഷം ബൂത്ത് ലെവലിൽ ഉള്ള ഓഫീസർ നിങ്ങളുടെ പാസ്സ്പോർട്ടിൽ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ട് പോയി, രേഖകൾ എല്ലാം ശരിയല്ലേ എന്ന് തീർപ്പ് വരുത്തും. നിങ്ങളുടെ പകരമായി അടുത്ത ബന്ധുവോ, വീട്ടിലെ ഒരുത്തി അംഗമോ ഉണ്ടായാൽ മതി. ഇനി അങ്ങനെ ആരും ഇല്ലാത്ത പക്ഷം നിങ്ങളുടെ ബന്ധപ്പെട്ട ഇന്ത്യൻ മിഷൻ (കോൺസുലാർ) ലേക്ക് വെരിഫിക്കേഷന് നേരിട്ട് പൊയ്ക്കോളും.
അതിനു ശേഷം, നൽകിയ അപേക്ഷയുടെ തീരുമാനം ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർ നിങ്ങൾ നൽകിയ പാസ്പോര്ട്ട് അഡ്രസിലേക്ക് പോസ്റ്റലായും, ഫോം 6A യിൽ നൽകിയ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയും അയക്കുന്നതാണ്.
ഇതിനു ശേഷം, ഇലക്ഷൻ കംമീഷന്റെ ഇലക്‌ട്രൽ റോളിൽ നിങ്ങളുടെ പേര് കൂട്ടി ചേർക്കുന്നതാണ്. റോളിന്റെ ഏറ്റവും അവസാനമായിരിക്കും ഓവർസീസ് ഇലക്ടറുടെ വിവരങ്ങൾ നൽകുക.
ഇന്ത്യയിലേക്ക് തിരിച്ചു വന്നാലോ?
പ്രവാസം അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങിയാൽ, ഓവർസീസ് വോട്ടർ എന്നതിൽ നിന്നും, ജനറൽ വോട്ടറായി നിങ്ങളുടെ വോട്ടർ പ്രൊഫൈലിൽ മാറ്റിയാൽ മാത്രം മതി.
ഇലക്ട്രൽ റോളിൽ മാറ്റം വരുത്തണമെങ്കിൽ ഫോം 8 പൂരിപ്പിച്ചു മുകളിൽ പറഞ്ഞ പോലെ രേഖകളും ചേർത്ത് അയക്കണം. ഈ ഫോം ഇവിടെ ഡൌൺലോഡ് ചെയ്യാം
ആദ്യം നൽകിയ ഓൺലൈൻപോർട്ടൽ വഴി ചെയ്യുകയാണെങ്കിൽ മേല്പറഞ്ഞ ഫോമുകളുംമറ്റുമെല്ലാം നിങ്ങൾക്ക് ഓൺലൈനായി തന്നെ നൽകാം. പോസ്റ്റലായി അയക്കുകയോ,നേരിട്ട് ചെല്ലുകയോ വേണ്ട.
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു കമ്പ്യൂട്ടർ വഴി തന്നെ ചെയ്യുന്നതാണ് നല്ലത്. ഗൂഗിൾ ക്രോം ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
അപേക്ഷ നല്കിയവർക്കും, നല്കാത്തവർക്കും സംശയങ്ങൾ ദുരീകരിക്കുന്നതിനും, ട്രാക്ക് ചെയ്യുന്നതിനും ഔദ്യോഗിക വോട്ടർ ഹെൽപ്ലൈൻ ആപ്പ് ഡൌൺലോഡ് ചെയ്യാം.
പ്രവാസികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ സൗജന്യമായി ലഭിക്കുന്ന Pravasi Alerts എന്ന നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ (അഡ്മിൻ ഒൺലി) ജോയിൻ ചെയ്യൂ : https://chat.whatsapp.com/HaJRWSCImBjJk3d8euA3T0 ഇതൊരു വിവര പ്രസിദ്ധീകരണ ഗ്രൂപ്പ് മാത്രമാണ്, ഹെല്പ് ഡെസ്ക്ക് അല്ല.
