1. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ എസ്.ബി.എം.ആര്‍ യൂനിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു.
യോഗ്യത
- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ചിട്ടുള്ള ബിരുദവും ആവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും
- മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്തംബര്‍ 18ന് വൈകീട്ട് അഞ്ചിനകം ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
2. സൈക്കോളജി അപ്രന്റീസ് നിയമനം
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.
- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഓഫീസില്‍ നേരിട്ടോ cmgcollegeofmusic@gmail.com ലോ സെപ്തംബര്‍ 17 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:9388530443
3. യോഗ ട്രെയിനർ നിയമനം
വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു.
യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു വർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ ബി.എൻ.വൈ.എസ്/ എം.എസ്.സി (യോഗ)
- അംഗീകൃത പി.ജി ഡിപ്ലോമ (ഒരു വർഷം) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും, മേൽ പറഞ്ഞ യോഗ്യതയുടെ സർട്ടിഫിക്കറ്റുകളും സെപ്തംബർ 22 ന് വൈകീട്ട് അഞ്ചിന് മുമ്പായി dmohomeowayanad@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് അയക്കേണ്ടതാണ്.
ഫോൺ: 04936 205949, 9946058646.
4. ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്
കാസര്‍കോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04672260221
