1. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ- ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ഒഴിവുളള 25 തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- ഡിപ്ലോമ /ബി എസ് സി/എംഎസ്സി/ബിടെക്/എംസിഎ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി).
- ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായം- 01.07.2021 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ehealthptadistrict@gmail.com എന്ന വിലാസത്തില്‍ ഈ മാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.2. ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓഡിനേറ്റര്‍ ഒഴിവ്.
യോഗ്യത
- സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം 23000 രൂപ.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി,
കോര്‍ട്ട് കോംപ്ലക്സ്,
പാലക്കാട്
വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍ണം. തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
3. ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം
കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും.
യോഗ്യത
- ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത.
ഫോണ്‍: 04672217018.
4. ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
കാസര്‍ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. 50 ല്‍ താഴെ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായ ഹെവി ലൈസന്‍സുള്ളവര്‍ക്ക് പങ്കെടുക്കാം. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്.
ഫോണ്‍: 04672217018, ഇ-മെയില്‍: trikaripurtalukhospital@gmail.com
5. ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ നിയമനം
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലികമായി ഇലക്ട്രീഷ്യന്‍ കം പ്ലംബറെ നിയമിക്കുന്നു. 18നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. മേല്‍ വിഷയത്തില്‍ ജെ.ടി.എസ്.എസ്.എല്‍.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്‍ഡ് പരീക്ഷ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും വയസ്സും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 04994250290.
6. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം
തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത
- എന്‍.സി.എച്ച്.എം.സി.ടി/എ.ഐ.സി.ടി.ഇ അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമ
ഫോണ്‍: 0494 2430802.
