ഇലക്ട്രീഷ്യൻ കരാർ നിയമനം
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു.
പ്രായം : 18 മുതൽ 40 വയസ്സ് വരെ.
യോഗ്യത
- ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും,
- വയറിംഗ് ലൈസൻസും
- ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം
താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ്ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,
പട്ടം, തിരുവനന്തപുരം-695 004
എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അവസാന തീയതി : സെപ്റ്റംബർ 6
ഫോൺ: 0471-2440074, 2445799.
