പഠനവും സമ്മാനവും
പി. എസ്. സി പരീക്ഷകൾ അടുത്തെത്തി കഴിഞ്ഞു. പഠനം ദ്രുതഗതിയിൽ അല്ല പലയിടത്തും. ഓൺലൈൻ പഠനവും, ഓൺലൈൻ ക്ലാസുകളും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിലേക്ക് കുറച്ചു ചൂട് പകരാനായി പഠനം ബ്ലോഗ് ഒരു കുഞ്ഞു പരിപാടിയുമായി വന്നിരിക്കുകയാണ്.
ദിവസവും, 50 -100 ചോദ്യങ്ങൾ നിങ്ങൾക്കായി വായിച്ചു പഠിക്കാൻ തരും. പി.എസ്.സി ഗുരു നിജില തയ്യാറാക്കിയ ചോദ്യങ്ങളായിരിക്കും അവ. അതിൽ നിന്ന് തിരഞ്ഞെടുത്ത 15 ചോദ്യങ്ങളെ സംബന്ധിച്ചു ഒരു കുഞ്ഞു ക്വിസ്ഉം വെക്കും. ഈ ക്വിസിൽ മുഴുവൻ മാർക്കും നേടുന്ന ആളുകളിൽ നിന്ന് ഒരാൾക്ക് ദിവസവും, 50 രൂപ ഗൂഗിൾ പേ വഴി സമ്മാനം.
എങ്ങനെയാണു പങ്കെടുക്കേണ്ടത്?
ഒന്നോ രണ്ടോ മൂന്നോ സെറ്റുകൾ ആയി, ദിവസവും 50 ചോദ്യങ്ങൾ തരും. അത് മുഴുവൻ വായിച്ചു പഠിക്കുക. മുൻ കാലങ്ങളിൽ ആവർത്തിച്ച ചോദ്യങ്ങളും, ആവർത്തിച്ച് ചോദിയ്ക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും സമീകരിച്ചാണ് അവയുണ്ടാക്കിയിട്ടുള്ളത്. അവയെ ആസ്പദമാക്കി ഒരു 10-15 ചോദ്യങ്ങളുടെ ക്വിസ് ഗൂഗിൾ ഫോം വഴി അവസാനം നല്കിയിട്ടുണ്ടാകും. അതിൽ പങ്കെടുക്കുക. മുഴുവൻ മാർക്ക് മേടിക്കുക. ഒന്നിൽ കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചാൽ, ഒരാളെ നറുക്കിട്ട് എടുക്കുന്നതാണ്. ഇത് പോരണമായും സൗജന്യമാണ്, യാതൊരു വിധ ചിലവുമില്ല.
അതാത് ദിവസത്തിന്റെ മത്സരത്തിലെ വിജയിയെ, പിറ്റേ ദിവസം വൈകീട് 7 മണിക്ക് പ്രഖ്യാപിക്കും.
അങ്ങനെയെങ്കിൽ, ഇന്നത്തെ മത്സരവുമായി മുന്നോട്ട് പോയാലോ?
താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
വിജയികളുടെ ലിസ്റ്റ് പരിശോധിക്കുവാൻ ഇവിടെ നോക്കുക