രാജ്യം മുഴുവൻ കൊറോണ വൈറസിനാൽ തളർത്തപ്പെട്ട അവസ്ഥയിൽ ഇരിക്കുകയാണ്. അതിജീവനത്തിനായി നെട്ടോട്ടമോടുമ്പോഴും, അക്രമത്തിനെതിരെ നിലകൊള്ളുന്ന ഒരു വ്യക്തിതമാവണം എന്ന സന്ദേശം പ്രചരിപ്പിക്കാനായി, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ഗാന്ധി സ്മരണ സംഘടനയായ ഗാന്ധി സ്‌മൃതി ദർശൻ സ്‌മൃതി ഒരു സൗജന്യ ഓൺലൈൻ കോഴ്സ് നിങ്ങൾക്കായി തുറന്നു വച്ചിരിക്കുകയാണ്.
അഹിംസ മാർഗ്ഗത്തിലൂടെയുള്ള ആശയവിനിമയം എന്ന പേരിട്ടിരിക്കുന്ന ഒരു ഓൺലൈൻ കോഴ്‌സാണിത്.
ഇതിലൂടെ നിങ്ങൾ നേടുന്നത്?
- അഹിംസയെ എങ്ങനെ ജീവിതത്തിന്റെ ഓരോ പ്രക്രിയയിലും ഭാഗമാക്കാമെന്ന അടിസ്ഥാന രീതികൾ
- പങ്കെടുക്കുന്ന എല്ലാവര്ക്കും ഭാരത സർക്കാർ മുദ്രയുള്ള സർട്ടിഫിക്കറ്റ്
എങ്ങനെ പങ്കെടുക്കണം?
പരീക്ഷയെഴുതി മടുത്തവർക്ക് ആശ്വസമേകികൊണ്ടാണ് ഇവിടെ പരീക്ഷകൾ എടുത്തതു മാറ്റിയിരിക്കുന്നത്. പഠിക്കാനുള്ള കോഴ്സ് മെറ്റീരിയൽ ഒരു പിഡിഎഫ് ഫയലായി നൽകിയിട്ടുണ്ട്.
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഏഴു ചോദ്യങ്ങൾക്ക്, വായിച്ചതിനു അടിസ്ഥാനമാക്കി ഉത്തരം എഴുതുക.
ചോദ്യങ്ങളുടെ ഫയൽ ഡൌൺലോഡ് ചെയ്യുക
കോഴ്സിന്റെ മറ്റു നിബന്ധനകൾ വായിക്കുക
ഉത്തരങ്ങൾ തയ്യാറാക്കി വക്കുക. ഇതിനു മാർക്കൊന്നും ഇല്ല. എല്ലാവര്ക്കും പങ്കെടുക്കാം. പ്രായബേദമന്യേ. പഠിക്കാനുള്ള പിഡിഎഫ് വൈയ്ച്ചു, ചോയ്ദ്യങ്ങൾക്കുള്ള ഉത്തരം റെഡിയായാൽ, ഇന്ത്യ ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി ലോഗിൻ ചെയ്യുക, സബ്മിറ്റ് ചെയ്യുക.
ഇതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുള്ള ഗുണം?
ഇതിലെ സർട്ടിഫിക്കറ്റ്, സ്‌കൂൾ കുട്ടികൾക്ക് അവരുടെ ഭാവി പഠനത്തിനും കരിയറിനും ഉപയോഗപ്പെടുത്താം. കോളജ് വിദ്യാർത്ഥികൾക്കും അവരുടെ സിവിയിൽ ചേർക്കാം. അല്ലാത്തവർക്ക് ഭാരത സർക്കാർ എംബ്ലം ഉള്ള ഒരു സര്ടിഫിക്കറ്റിനുടമ എന്ന് സ്വയം അഭിമാനിക്കാം.
