50 ശതമാനം സീറ്റുകളും പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന് മാറ്റി വച്ചിട്ടുള്ള, 1996 പ്രവർത്തനമാരംഭിച്ച സർവകലാശാലയാണ് ബാബാസാഹേബ് ഭിംറാവോ അംബേദ്‌കർ സർവകലാശാല. അമ്പതിനായിരത്തോളം പുസ്തകങ്ങളും, പതിനായിരത്തോളം ഓൺലൈൻ ജേർണലുകളും നിറഞ്ഞ വലിയ എയർ കണ്ടീഷൻഡ് ലൈബ്രറി അടക്കം അനേകം മികച്ച ഡിപ്പാർട്മെന്റുകൾ സ്ഥിതി ചെയുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണിത്. ഉത്തർ പ്രദേശിലെ ലക്‌നൗവിലെ റായ്‌ബറേലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
BBAU-UET, BBAU-PET എന്ന് പേരിട്ടിരിക്കുന്ന രണ്ട് പരീക്ഷകളിലൂടെയാണ് ബിരുദം, ബിരുദാനന്തരബിരുദം കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2021 വർഷത്തേക്കുള്ള അഡ്മിഷൻ വിജ്ഞാപനമാണ് നിലവിൽ വന്നിരിക്കുന്നത്. ദേശീയ പരീക്ഷ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ആണ് പരീക്ഷ നടത്തുന്നത്.
മുഴുവൻ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കുക
BBAU-UET
പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ ഉപരിപഠനത്തിനു ബിരുദ കോഴ്‌സുകൾ എടുക്കുന്നതിനു എഴുതേണ്ട എൻട്രൻസ് പരീക്ഷയാണ് BBAU-PET. ബിടെക്, ബിബിഎ, ബി.എസ്.സി കോഴ്‌സുകളാണ് ഡിഗ്രി കോഴ്‌സുകളായി വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാവുക. 27 കോഴ്‌സുകളിലായി 23 വിഷയങ്ങളാണ് പഠിക്കാൻ ലഭ്യമായിട്ടുള്ളത്. മുഴുവൻ കോഴ്‌സുകളുടെ ലിസ്റ്റ് കാണുവാൻ ഇവിടെ നോക്കുക.
![]() |
| ഒരു പ്രധാന കവാടം |
ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് ആയിരം രൂപയും, പട്ടിക വിഭാഗം, ട്രാൻസ്‌ജെൻഡർ, ഫിസിക്കലി ചലഞ്ചിങ് വിദ്യാർത്ഥികൾക്ക് അഞ്ചൂറ് രൂപയുമാണ് പരീക്ഷാ ഫീസ്. 2021 ആഗസ്ത് 14 മുതൽ പരീക്ഷക്ക് അപേക്ഷിച്ചു തുടങ്ങാം. പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ നോക്കുക.
![]() |
| മറ്റൊരു പ്രധാന കേന്ദ്രം |
BBAU-PET
ഡിഗ്രി അല്ലെങ്കിൽ തത്തുല്യം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ ഉപരിപഠനത്തിനു ബിരുദാനന്തരബിരുദ കോഴ്‌സുകൾ എടുക്കുന്നതിനു എഴുതേണ്ട എൻട്രൻസ് പരീക്ഷയാണ് BBAU-PET. എംടെക്, എം.എസ്.സി,എം.എ, എൽ.എൽ.എം കോഴ്‌സുകളാണ് പിജി കോഴ്‌സുകളായി വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാവുക. പിജി കോഴ്സിന്റെ മുഴുവൻ വിഷാദശാംശങ്ങൾക്ക് ഇവിടെ നോക്കുക


