ഹോസ്റ്റലിൽ തൊഴിലവസരങ്ങൾ
പട്ടികജാതി വികസന വകുപ്പിനു കീഴിൽ കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9 നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.
1. സ്റ്റുവാർഡ്
ഒഴിവ് -1യോഗ്യത
- എസ്എസ്എൽസി + കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത.
2. വാച്ച് വുമൺ
ഒഴിവ് – 1
യോഗ്യത
- ഏഴാം ക്ലാസ്.
3. കുക്ക്
ഒഴിവ് – 1
യോഗ്യത
- എസ്എസ്എൽസി + ഗവൺമെൻറ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
5. പാർടൈം സ്വീപ്പർ
ഒഴിവ് – 1
യോഗ്യത
- നാലാം ക്ലാസ്.
6. പാർടൈം സ്കാവഞ്ചർ (പാർടൈം)
ഒഴിവ് – 1
യോഗ്യത
- നാലാം ക്ലാസ്
7. പാർട്ട് ടൈം മെസ് ഗേൾ
ഒഴിവ് – 2
യോഗ്യത
- നാലാം ക്ലാസ്.
