Ads Area

ASAP Kerala Free Skill Career Counselling Programme - 12th/degree/pg

നൈപുണ്യ വികസന പരിപാടി ജൂലൈ 15 മുതല്‍ 29 വരെ

പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവരാണോ നിങ്ങൾ? 

"What's next" എന്ന ചോദ്യം നിങ്ങളെ അലട്ടുന്നുണ്ടോ...

എങ്കിലിതാ പഠനം.in നിങ്ങൾക്കായ് പരിചയപെടുത്തുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗ്.

കമ്പനി ആക്റ്റ് 2013 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഗവൺമെന്റ് കമ്പനിയാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP), വിദ്യാർത്ഥികൾക്ക് അവരുടെ പരമ്പരാഗത മുഖ്യധാരാ സ്കൂളിനും കോളേജ് വിദ്യാഭ്യാസത്തിനും പുറമേ, അവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് തൊഴിൽ-സന്നദ്ധത കഴിവുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ASAP Kerala Free Skill Career Counselling Programme - 12th/degree/pg
നൈപുണ്യ വികസന പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ
 

അസാപ് കേരള, വേള്‍ഡ് യൂത്ത് സ്‌കില്‍ ദിനത്തോടനുബന്ധിച്ചു പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്‍ക്കായി സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗ് ജൂലൈ 15 മുതല്‍ 29 വരെ സംഘടിപ്പിക്കുന്നു. രണ്ടാഴ്ച നീളുന്ന സ്‌കില്‍ കരിയര്‍  കൗണ്‍സിലിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലായ് 15ന് രാവിലെ 10.30 ന്  ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി നിര്‍വഹിക്കും.

ആർക്കൊക്കെ

കൗണ്‍സിലിംഗിന്റെ ഭാഗമായി പ്ലസ് ടു, ബി എ, ബികോം, ബിബിഎ, ബി.എസ്.സി, ബിടെക്, എംടെക്, എം.എസ്.സി, എംകോം, എംബിഎ, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്കുള്ള സ്‌കില്‍ കോഴ്സുകള്‍ പരിചയപ്പെടുത്തുകയും അവയുടെ സാധ്യതകള്‍ വിശദീകരിക്കുകയും ഇത്തരത്തിലുള്ള കോഴ്സുകളില്‍ ചേരാനുള്ള രീതികള്‍ പറഞ്ഞുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. 

അപേക്ഷിക്കേണ്ട വിധം

സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 

ഓണ്‍ലൈനായും ടെലിഫോണിലൂടെയും ലക്കിടിയിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സന്ദര്‍ശിച്ചും കൗസിലിംഗില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995031619/ 9495999697/ 8089736215 / 7012966628.

CLICK HERE TO REGISTER

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics