വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താല്‍ക്കാലിക നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന അസ്സീസി വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാറടിസ്ഥാനത്തില്‍
- സൈക്കോളജിസ്റ്റ്
- കേസ് വര്‍ക്കര്‍ കം ഫീല്‍ഡ് വര്‍ക്കര്‍
- ലീഗല്‍ കൗണ്‍സിലര്‍
- നൈറ്റ് സെക്യൂരിറ്റി
തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം.
ബയോഡേറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 27 വൈകിട്ട് അഞ്ചിനു മുമ്പ് സുപ്പീരിയര്‍ ജനറല്‍, എഫ്.ഐ.എച്ച് ജനറലേറ്റ്, പാലത്തറ, തട്ടാമല പി. ഒ, കൊല്ലം-691020 വിലാസത്തില്‍ തപാല്‍ വഴിയോ assisinirbhaya@gmail.com മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍-9605009555.
