ബാങ്കിങ് മേഖലയിൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ബാങ്കിങ് പരീക്ഷ സംവിധാനമായ ഐബിപിഎസ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. പൊതു റിക്രൂട്മെന്റിലൂടെ റീജണൽ റൂറൽ ബാങ്കുകളിലേക്കാണ് നിയമനം നടത്തുന്നത്.
അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുന്നത് : June 8, 2021
അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി : June 28, 2021
ഓൺലൈനായാണ് പരീക്ഷക്ക് അപേക്ഷിക്കേണ്ടത്.
ഒഴിവുകൾ
- ഓഫീസർ സ്കെയിൽ ഒന്ന്
- ഓഫീസർ സ്കെയിൽ രണ്ടു
- ഓഫീസർ സ്കെയിൽ മൂന്നു
- ഓഫീസ് അസിസ്റ്റന്റ്
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും ഒരു ബിരുദം പൂർത്തിയായിരിക്കണം. അതാത് മേഖലയിലെ മാതൃഭാഷാ അറിഞ്ഞിരിക്കണം (കേരളത്തിന് മലയാളം). കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ചില ജോലികൾക്ക്, അതിന്റെതായ സ്പെഷ്യൽ ഡിഗ്രികൾ വേണെമെന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കാനും വേണ്ടി ഔദ്യോഗിക വിജ്ഞാപനം വായിക്കുക. അതിനു ശേഷം മാത്രം അപേക്ഷകൾ അയക്കുക. വിജ്ഞാപനത്തിന്റെ പിഡിഎഫ് താഴെ കൊടുത്തിട്ടുണ്ട്.