ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ വാങ്ങിയിട്ട് ആളാവാൻ നിങ്ങൾ, അല്ലെങ്കിൽ ഇനി വാങ്ങിക്കാൻ പോകുന്ന ആളായിരിക്കും നിങ്ങൾ. രണ്ടുമായാലും, നിങ്ങളുടെ പൈസ ഉടക്കി, ഫ്ലിപ്കാർട്ടിന് നൽകിയാണ് സാധങ്ങൾ വാങ്ങിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഒരു വഴിയും ഉണ്ടെന്നത് നിങ്ങൾക്ക് അറിയുമായിരുന്നു? പഠനം ബ്ലോഗിന്റെ ഈ ലേഖനം, ഫ്ലിപ്പ്കാർട്ടിൽ നിന്ന് എങ്ങനെ പണമുണ്ടാക്കാം എന്നുള്ളതിന്റെ വിശദമായ ഒരു കുറിപ്പാണു.
സ്വന്തമായി പ്രൊഡക്ടുകൾ നിർമിക്കുന്ന ആളുകൾക്ക് ഫ്ലിപ്കാർട്ടിലൂടെ അത് വില്പനക്ക് വെക്കാം. ചെറിയൊരു കമീഷൻ ഫ്ലിപ്കാർട്ടിന് നൽകിയാൽ നിഗ്നളുടെ പ്രോഡക്ട് വില്പന നടക്കും. ഇതിനെ ഫ്ലിപ്കാർട്ട് സെല്ലിങ് എന്ന് പറയും. പക്ഷെ എല്ലാവർക്കും ഇതുപോലെ സാധനങ്ങൾ ഉണ്ടാക്കി വിൽക്കാൻ കഴിയില്ല. പക്ഷെ എല്ലാവര്ക്കും ചെയ്യാൻ പറ്റുന്ന വേറൊന്നുണ്ട്. ആദ്യം പറഞ്ഞ കാര്യം തന്നെ, ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം എന്നത്.
ഈ ഒരു ജോലിയുടെ പ്രത്യേകത, ഇത് ലോകത്തിന്റെ ഏതു മൂലക്കിരുന്നും നിങ്ങൾക്ക് ചെയ്യാം, ഒന്ന് ശ്രമിച്ചാൽ വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് തന്നെ ഇത് നിയന്ത്രിക്കാനും കഴിയും. ഇന്ത്യയിലോ അമേരിക്കയിലോ യുഎഇയിലോ ജപ്പാനിലോ ഫ്രാൻസിലോ ഇംഗ്ലണ്ടിലോ ഇരുന്നു കൊണ്ടിതു ചെയ്യാം.
ഇതേ പോലെ ആമസോൺ ഉപയോഗിച്ചും ചെയ്യാം. ഈ ലേഖനം വായിച്ചതിനു ശേഷം ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി, ആമസോണിന്റെ സ്റ്റെപ്പുകൾ വായിക്കാൻ.
ഇതിന്റെ വഴി വളച്ചു കെട്ടില്ലാതെ ചുരുക്കി പറയാം. ഫ്ലിപ്കാർട്ടിൽ ഒട്ടനവധി സാധങ്ങൾ വില്പനക്ക് വച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഫ്ലിപ്കാർട് വെബ്‌സൈറ്റിൽ ആളുകൾ കയറി സാധങ്ങൾ വാങ്ങുകയോ, ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വഴി ഫ്ലിപ്കാർട്ട് പരസ്യം നൽകി നമ്മളിലേക്ക് സാധങ്ങൾ എത്തിച്ചു വാങ്ങിപ്പിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ, ഫ്ലിപ്കാർട്ടിലെ സാധനങ്ങൾ വില്കുനന്നതിനു സഹായിച്ചാൽ, സഹായിക്കുന്നവരെ ഏജന്റുമാരാക്കി ഫ്ലിപ്കാർട് തിരഞ്ഞെടുക്കും. ഫ്രീലാൻസിങ് എന്ന് വിളിക്കാം ഇതിനെ.
ഫ്ലിപ്കാർട്ടിലേക്ക് നിങ്ങൾ കയറുന്നു, ഇഷ്ട്ടപെട്ട പ്രോഡക്ട് തിരഞ്ഞെടുക്കുന്നു, അതിന്റെ ലിങ്ക് ലഭിക്കുന്നു. ഈ ലിങ്ക് നിഗ്നൾക്ക് ഇഷ്ടമുള്ളിടത്തെല്ലാം പങ്കു വെക്കാം. അതിലൂടെ ആരെങ്കിലും ഫ്ലിപ്പ്കാർട്ടിൽ നിന്ന് സാധങ്ങൾ വാങ്ങിച്ചാൽ ഓരോ വില്പനക്കും, അതിന്റെതായ നിരക്കിലുള്ള കമീഷൻ നിങ്ങൾക്ക് ലഭിക്കും. ചുരുക്കി പറഞ്ഞാൽ, പരസ്യങ്ങൾ ഇല്ലാതെ തന്നെ, നിങ്ങൾ ഫ്ലിപ്കാർട്ടിലെ സാധങ്ങൾ വിൽക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്നു. ഇങ്ങനെ എത്ര സാധങ്ങൾ വേണമെങ്കിലും, എത്ര പേർക്ക് വേണമെങ്കിലും വിൽക്കാം. പരിധികളില്ല. എത്ര വിൽക്കുന്നോ, അത്രയും പൈസ നിങ്ങൾ ഉണ്ടാക്കും.
ആർക്കൊക്കെ ചെയ്യാം ഇത്?
വിദ്യാഭ്യാസ യോഗ്യത എന്ന മാനദണ്ഡം തന്നെ പ്രസക്തി ഇല്ലാത്തത് കൊണ്ട് നിങ്ങൾക്ക് ഒരു പിഎച്ച്ഡി ഉള്ള ആളായാലും, ബിരുദം ഉള്ള ആളായാലും, സ്‌കൂളിൽ തന്നെ പോയിട്ടില്ലാത്ത ആളാണെങ്കിലും ഈ ജോലി ചെയ്യാം.
പാർട്ട് ടൈം ആയിട്ട് വരുമാനം നോക്കുന്നവർ, ജോലികൾക്ക് പോകാൻ കഴിയാതെ വിഷമിക്കുന്ന ആളുകൾ, വീടുകളിൽ ഒതുങ്ങിക്കൂടി കഴിയുന്നവർ, വയോധികർ, സ്‌കൂൾ കോളജ് കുട്ടികൾ തുടങ്ങി ഇത് ചെയ്യാൻ കഴിയാത്ത ആരും തന്നെ ഇല്ലെന്നു വേണം പറയാൻ.
അപ്പോൾ ഇത് വളരെ എളുപ്പമാണോ?
എളുപ്പമാണ്, പക്ഷെ നിസ്സാരമല്ല. ചില കാര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ നിങ്ങൾക്ക് ഇതിനുള്ള അവസരം ഫ്ലിപ്കാർട് നൽകൂ. എല്ലാവര്ക്കും വെറുതെ കൊടുക്കില്ല.
എന്തൊക്കെയാണ് നിബന്ധനകൾ?
- സ്വന്തമായി ഒരു വെബ്‌സൈറ്റ് വേണം.
- വെബ്‌സൈറ്റ് ഉള്ളവർക്ക് അവരുടെ വെബ്‌സൈറ്റിൽ പരസ്യം പോലെ ഫ്ലിപ്കാർട് ഉത്പന്നങ്ങൾ വില്പനക്ക് വെക്കാം എന്നാണ് ഇതിന്റെ ശരിയായ രീതി.
- വെബ്‌സൈറ്റ് ഉണ്ടക്കി കഴിഞ്ഞാൽ, ഫ്ലിപ്കാർട്ടിലേക്ക് അപേക്ഷ നൽകാം.
- അപേക്ഷ സ്വീകരിച്ചു കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ അപ്പ്രൂവ് ചെയ്‌താൽ സബാഷ്! വില്പന തുടങ്ങാം.
പിന്നെ, ആർക്കൊക്കെ അയച്ചു കൊടുക്കണം, എങ്ങനെയൊക്കെ ആളുകളിലേക്ക് നിങ്ങളുടെ വില്പന ലിങ്കുകൾ എത്തിക്കണം, എങ്ങനെ ആളുകളെ കൊണ്ട് നിങ്ങളുടെ ലിങ്കിലൂടെ സാധങ്ങൾ വാങ്ങിപ്പിക്കണം എന്നതെല്ലാം, നിങ്ങളുടെ കഴിവിനെ ആസ്പദമാക്കി മാത്രം അവശേഷിക്കും.
പക്ഷെ വെബ്‌സൈറ്റ് ഒക്കെ എങ്ങനെ ഉണ്ടാക്കും?
വെബ്‌സൈറ്റ് എങ്ങനെ ഉണ്ടാക്കും എന്ന് മാത്രമല്ല, പഠനം ബ്ലോഗ് പോലെ ഒരു ബ്ലോഗ് തന്നെ ഉണ്ടാക്കാനും, അതിലൂടെ ഫ്ലിപ്കാർട്ടിലേക്ക് അപേക്ഷിക്കാനും ഉള്ള എല്ലാ വഴികളും ചുവടെ വിശദീകരിച്ചിട്ടുണ്ട്. വായന തുടരുക.
എങ്ങനെ ബ്ലോഗ് നിർമിക്കും?
ഗൂഗിളിന്റെ ബ്ലോഗ്ഗർ എന്ന സൗജന്യ ബ്ലോഗ് സേവനമാണ് നമ്മൾ ഇവിടെ ഉപയോഗിക്കാൻപോകുന്നത്. ചിത്രങ്ങൾ സഹിതം അതിന്റെ രീതി വ്യക്തമാക്കിയിട്ടുണ്ട്. വായിക്കുക.
ആദ്യമായി ചെയ്യേണ്ടത്, ബ്ലോഗ്ഗർ എന്ന വെബ്‌സൈറ്റിലേക്ക് പോവുകയാണ്.
ബ്ലോഗറിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷം create your blog എന്ന ബട്ടൺ അമർത്തുക. അതിനെ തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ജിമെയിൽ / ഗൂഗിൾ അക്കൗണ്ട് വച്ച് സൈനിൻ ചെയ്യുക.
ഇനി വരുന്ന പേജിൽ, ബ്ലോഗ് ഉണ്ടാക്കുന്ന ആലിന്റെ പേര് നൽകാം. ഇത് ഒറിജിനൽ പേര് നൽകണം എന്നില്ല. അപാര നാമമോ, മറ്റെന്ത് പേരും നൽകാം. ഇതിപ്പോ വേണമെങ്കിലും പിന്നീട് മാറ്റാവുന്നതാണ്. പേര് കൊടുത്തു, ഫിനിഷ് ക്ലിക്ക് ചെയ്യുക.
ഫിനിഷ് ക്ലിക്ക് ചെയ്‌താൽ, നിങ്ങളുടെ ബ്ലോഗ് തയ്യാർ. ഇനി ഇതിലേക്ക് കുറച്ചു ലേഖനങ്ങൾ ഇടുകയാണ് വേണ്ടത്. സ്വന്തമായി ഇംഗ്ലീഷിൽ ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി ലേഖനങ്ങൾ തയ്യാറാക്കണം. അതാണ് ശരിക്ക് ചെയ്യേണ്ട രീതി. പക്ഷെ തത്കാലം അതിനു സാധിക്കാത്തവർ, സമയ ലഭ്യതക്ക് കോപ്പിറൈറ്റ് ഇല്ലാത്ത പി.എൽ.ആർ ലേഖങ്ങൾ എടുത്തു എഡിറ്റ് ചെയ്തു ഇട്ടാൽ മതി.
ഒട്ടനവധി പിഎൽആർ ലേഖങ്ങൾ ലഭിക്കുന്ന വെബ്‌സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായ ഒരെണ്ണം ആണ് പിഎൽആർപിഎൽആർ വെബ്‌സൈറ്റ്.
plrplr വെബ്‌സൈറ്റ്ലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതിൽ പോയ ശേഷം ചെയ്യേണ്ടത് :
ഇഷ്ടമുള്ള ഒരു കാറ്റഗറി തിരഞ്ഞെടുക്കുക. കച്ചവടം, വില്പന, റിവ്യൂ, തുടങ്ങിയ വിഷയങ്ങൾ എടുകുനന്ത കൂടുതൽ അഭികാമ്യം. എന്നിട്ട് അതിലെ ലേഖനങ്ങൾ കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗിലേക്ക് പേസ്റ്റ് ചെയ്യുക എന്നതാണ്. അതെ പടി കോപ്പി ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമ, കാരണം അതാണല്ലോ പിഎൽആർ ലേഖനങ്ങൾ, പക്ഷെ എഡിറ്റ് ചെയ്യണം എന്നതാണ് പഠനം ബ്ലോഗ് മുന്നോട് വെക്കുന്ന രീതി.
സ്റ്റെപ്പുകൾ ലളിതമായി ചിത്രം സഹിതം വിവരിച്ചിട്ടുണ്ട് :
ആദ്യം പിഎൽആർ വെബ്‌സൈറ്റിലേക്ക് പോവുക. (അതിനുള്ള ലിങ്ക് മുകളിൽ കൊടുത്തട്ടിട്ടുണ്ട്)
വലതു വശത്ത് കാറ്റഗറീസ് കാണാം.അത് ക്ലിക്ക് ചെയ്‌താൽ, ആ കാറ്റഗറിക്ക് കീഴിൽ വരുന്ന ലേഖനങ്ങൾ എല്ലാം കാണിക്കും. അതിൽ നിന്ന് നല്ലത് തീര്നജെടുത്തു ക്ലിക്ക് ചെയ്തു തുറക്കുക.
സോളാർ പ്രൊഡക്ടുകളെ കുറിച്ചുള്ള ഒരു ലേഖനം ഇവിടെ തുറന്നിട്ടുണ്ട്. അത് സെലക്റ്റ് ചെയ്തു കോപ്പി ചെയ്യുന്നു.
ഇപ്പോൾ പേസ്റ്റ് ചെയ്ത ലേഖനം, നിങ്ങളുടെ തയ രീതിയിൽ ഒന്ന് എഡിറ്റ് ചെയുക. വാചകങ്ങൾ നിങ്ങളുടെ രീതിയിൽ മാറ്റിയെടുത്താൽ മതി. ലളിതമായ വാചകങ്ങളോ മറ്റോ ആക്കുക. അതിനു ശേഷം, മുകളിൽ ഒരു ശീർഷകം നൽകാം. Solar Product Reviews എന്ന് ഞാൻ ശീർഷകം നൽകിയിട്ടുണ്ട്. (എളുപ്പത്തില് വേണ്ടി, കാണിക്കാനായി നമ്മൾ ഇവിടെ നേരിട്ട് കോപ്പി പേസ്റ്റ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. എഡിറ്റ് ചെയ്തിട്ടില്ല. നിങ്ങളിത് ചെയ്യുമ്പോൾ,എന്തെങ്കിലുംമാറ്റം വരുത്താനായി എഡിറ്റ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു).
ഇപ്പോൾ നിങ്ങളുടെ ലേഖനം ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. ഇനി ഇത് പോലെ ഒരു 30 ലേഖനങ്ങൾ എങ്കിലും പോസ്റ്റ് ചെയ്യണം. ശ്രദ്ധിക്കുക, ഒരേ കാറ്റഗറി ആയിരുന്നാൽ കൂടുതൽ നല്ലത്, അല്ലെങ്കിൽ ഒന്നോ രണ്ടോ മൂന്നോ കാറ്റഗറികളിൽ നിന്ന് തന്നെ ലേഖനങ്ങൾ എടുക്കുക. മുകളിൽ കൊടുത്തത് കൂടത്തെ ഒട്ടനവധി പിഎൽആർ സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് ലേഖനങ്ങൾ എടുക്കാം.
ഇനിയാണ് നമ്മയുടെ അവസാനത്തെ സ്റ്റെപ്പ്. ഇപ്പോഴും നമ്മൾ ഫ്ലിപ്കാർട്ടിലേക്ക് പോയിട്ടേ ഇല്ല. ഇനി ഫ്ലിപ്കാർട്ടിൽ കയറി എന്ത് ചെയ്യണമെന്ന് നോക്കാം.
സാധാരനഫ്‌ളിപ്കാർട്ടിന്റെ വെബ്സൈറ്റിലോ ആപ്പിളോ കയറുന്ന പേജിലേക്കല്ല പോകേണ്ടത്, ഫ്ലിപ്കാർട്ടിന്റെ അഫിലിയേറ്റ് പ്രോഗ്രാം പേജിലേക്കാണ് പോകേണ്ടത്. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
ഇത് ക്ലിക്ക് ചെയ്തു തുറന്നു വരുന്ന പേജിൽ JOIN NOW FOR FREE എന്ന ബട്ടണിൽ അമർത്തിയാൽ താഴെ കാണിച്ച പോലെ ഒരു വിന്ഡോ വരും.
അതിൽ വേണ്ട വിവരങ്ങൾ നൽകുക, Join Waiting List എന്ന് കൊടുക്കുക. ശേഷം ഒരു പച്ച നിറത്തിൽ ഒരു മെസേജ് വരും. താഴെ കാണുന്ന പോലെ.
നിങ്ങളുടെ അപേക്ഷ ഫ്ലിപ്കാർട്ട് സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഇതിനർത്ഥം. ഇനി അവര് അപ്രൂവൽ തരണം. തന്നാൽ എന്ത് ചെയ്യണം എന്നത് ഫ്ലിപ്കാർട്ടിന്റെ വെബ്‌സൈറ്റിൽ തന്നെ പറയുന്നുണ്ട്. ഇത്രയുമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇനി ഏതാനും ദിവങ്ങൾ ഫ്ലിപ്കാർട്ടിന്റെ മറുപടിക്കായി ഈമെയിലിൽ കാത്തിരിക്കുക.
നിങ്ങളുടെ അപേക്ഷ നിരസിച്ചാൽ, ഇതേ പ്രോസസ് തന്നെ വീണ്ടും ചെയ്യുക. ബ്ലോഗിന്റെ മോഡി, ലേഖങ്ങളുടെ നിലവാരം എന്നിവ കൂട്ടുക, വീണ്ടും അപേക്ഷിക്കുക.
കുറച്ചധികം സാഹായകരമാവുന്ന ലിങ്കുകൾ താഴെ കൊടുക്കുന്നുണ്ട്. വേണ്ടവർ ഉപയോഗപ്പെടുത്തുക.
റെഫറൻസ് ലിങ്കുകൾ :
പിഎൽആർ ലേഖനങ്ങൾ ലഭിക്കുന്ന വെബ്‌സൈറ്റുകൾ
- https://plrplr.com/
- https://www.killerplrarticles.com/
- http://plrcontentproject.com/
- https://freeplrdownloads.com/category/other/free-plr-articles/
ബ്ലോഗിന്റെ ടെക്നിക്കൽ വശങ്ങൾ പഠിക്കാൻ സഹായകമാകുന്ന ഏതാനും ചില മലയാളം യൂട്യൂബ് ചാനലുകൾ
- https://www.youtube.com/channel/UCSbbkUse3rLt0IjEw6H-q_g
- https://www.youtube.com/channel/UClqBrgaSRxZkr36CC0wDUMw
- https://www.youtube.com/watch?v=crT0NFLiwK4















