ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ, പെട്രോൾ കയറ്റുമതി ചെയുന്ന വാണിജ്യ പെട്രോളിയം കമ്പനിയാണ്, ദുബായ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എമിരേറ്റ്സ് നാഷണൽ ഓയിൽ കമ്പനി അഥവാ ഇനോക്. 1993 ല് സ്ഥാപിതമായ ഈ ആഗോള എണ്ണഭീമൻ കമ്പനിയിൽ ഒട്ടനവധി ഒഴിവുകളാണ് വിളിച്ചിരിക്കുന്നത്.
ചില ജോലികൾക്ക് പത്താം ക്ലാസ് യോഗ്യത മതിയെങ്കിൽ, ചില ജോലികൾക്ക് പ്ലസ്‌ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതകൾ വേണം. ചില ജോലികൾക്കാകട്ടെ പ്രവൃത്തി പരിചയവും വേണം. ഇനോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ അയക്കുന്നതിനു മുൻപ്, നിങ്ങളുടെ ബയോഡേറ്റ തയ്യാറാക്കി വെക്കണം. ഈ വർഷത്തെ റിക്രൂട്മെന്റ് വിവരങ്ങൾ വായിക്കാൻ ഔദ്യോഗിക ഇനോക് പോർട്ടലിൽ പോയാൽ മതി. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഓരോ ജോലികളുടെയും ഒഴിവു വിവരങ്ങൾ പ്രത്യേകം അറിയാനായി താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
ഹെവി ഡ്യൂട്ടി ഡ്രൈവർ
വലിയ ട്രക്കുകളും, മറ്റും ഓടിക്കേണ്ട ജോലിയാണിത്. മൂന്നു വർഷത്തെ ഹെവി ഡ്യൂട്ടി പ്രവൃത്തി പരിജയം നിർബന്ധം. വലിയ സിലിണ്ടറുകൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകലാണ് ജോലി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ നോക്കുക
ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ
കസ്റ്റമേഴ്‌സിനെ വണ്ടികൾ പാർക്ക് ചെയ്യാനും, കമ്പനി ചുറ്റളവിൽ വണ്ടികൾ ഓടിക്കാനുമാണ് ജോലിക്കാരെ ആവശ്യമുള്ളത്. പ്രവൃത്തി പരിജയം നിർബന്ധമല്ല. വണ്ടികളെ കുറിച്ച് അത്യാവശ്യം അറിവ് വേണം. ഹൈസ്‌കൂൾ വിദ്യഭ്യാസം നിർബന്ധം. യുഎഇ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധം.
ഹെവി ഡ്രൈവർ
കമ്പനിയുടെ വണ്ടികൾ, ട്രക്കുകൾ എന്നിവ ഓടിക്കാനാണ് ജോലിക്കാരെ വേണ്ടത്. താരതമ്യേനെ ചെറിയ വണ്ടികൾ ആയിരിക്കും, പക്ഷെ ഹെവി ഡ്യൂട്ടി വണ്ടികൾ ആയിരിക്കും. യുഎഇ ലൈസൻസ് നിർബന്ധം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഹൈസ്‌കൂൾ വിദ്യഭ്യാസം മതി. കമ്പ്യൂട്ടർ പരിജ്ഞാനം വേണം.
കസ്റ്റമർ സർവീസ്
ഡേറ്റ എൻട്രി ജോലിയാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം വേണം. ഇംഗ്ലീഷും അറബിയും അറിയണം.
കൂടുതൽ വിവരങ്ങൾ വായിച്ചു ഇവിടെ അപേക്ഷിക്കാം
കെമിസ്റ്റ്
സീനിയർ കെമിസ്റ്റിന്റെ കെഎഎഴിൽ, പ്രോഡക്റ്റ് ടെസ്റ്റിംഗിന് സഹായികളാണ് ജോലി. ബന്ധപ്പെട്ട മേഖലകളായ കെഎംസിട്രി, അല്ലെങ്കിൽ കെമിക്കൽ മേഖലകളിൽ ബിരുദം നിർബന്ധം. രണ്ടു വർഷത്തെ പ്രവൃത്തി പരിജയം വേണം.
മുഴുവൻ വായിക്കാൻ ഇവിടെ നോക്കുക
സർവീസ് ക്ലെർക്ക്
ഫ്യുവൽ സർവീസിൽ ക്ലെറിക്കൽ തസ്തികയിലാകും ജോലി. കസ്റ്റമേഴ്‌സുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളായിരിക്കും. ഹൈസ്‌കൂൾ യോഗ്യത ഉള്ളവർക്ക് നാലോ അഞ്ചോ വർഷത്തെ പ്രവൃത്തി പരിജയം വേണം.ഡിപ്ലോമ ഉള്ളവർക്ക് ഒന്നോ രണ്ടോ വർഷത്തെ പ്രാർത്ഥി പരിജയം മതി.
ടെക്നിക്കൽ ഇൻസ്‌പെക്ടർ
വണ്ടികളുടെ ഇൻസ്‌പെക്ഷൻ ചെയ്യലാണ് പ്രധാന ജോലി. ഓട്ടോമൊബൈൽ മേഖലയിൽ ബിരുദമോ, ഡിപ്ലോമയോ വേണം. ലൈറ്റ് വെഹിക്കിൾ ലൈസൻസ് വേണം. ഇംഗ്ലീഷ് അറിഞ്ഞിരിക്കണം, അറബി അറിഞ്ഞാൽ നല്ലത്. ടെക്നിഷ്യൻ ആയോ മറ്റോ രണ്ടു വർഷത്തെ പ്രവൃത്തി പരിജയം വേണം.
അക്കൗണ്ട്സ് മാനേജർ
അഞ്ചുവർഷത്തെ പ്രവൃത്തി പരിജയം വേണം. കമ്പനിയുടെ സെയിൽസ് മാനേജിങ്ങാണ് ജോലി. കീഴിൽ പ്രവർത്തടിക്കുന്നവരുടെ കാര്യക്ഷമ ഉറപ്പുവരുത്തേണ്ട ചുമതലയുണ്ട്. പ്രസ്തുത ജോലിക്ക് അനുയോജ്യമായ മേഖലയിൽ നിന്ന് ബിരുദം നിർബന്ധം.