Ads Area

Free Online and Certificate Course on Resume Making by New York University for Indians

പു(caps)തിയതായി ഒരു ജോലിയുടെ പരസ്യം/വാർത്ത നിങ്ങൾ കാണുകയാണെന്നു കരുതുക. നിങ്ങൾക്ക് യോജിച്ചതായ ഒരു ജോലിയാണതെന്നു മനസ്സിലാവുന്നു. അപേക്ഷിക്കേണ്ട രീതിയുമെല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ അവസാനം ചേർത്തിട്ടുള്ള ഒരു വാചകം ഉണ്ടായിരിക്കും. 

നിങ്ങളുടെ സിവി/റെസ്യുമെ/ബിയോഡേറ്റ അയക്കുക

എന്നായിരിക്കും അത്.

എത്രയൊക്കെ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയാലും ഒരു റെസ്യുമെ ഉണ്ടാകേണ്ടത് എങ്ങനെയാണ് എന്ന് ഒരു സർവകലാശാലയും കോളജിലും നമുക്ക് പഠിപ്പിച്ചു തരുന്നില്ല.

ഇനി നിങ്ങൾ വെറും പത്തം ക്ലാസോ, പ്ലസ്ടു വോ, ഐടിഐ യോ മാത്രം ഉള്ള ഒരാളാണെന്ന് കരുതുക. അക്കാദമിക് ആയിട്ടുള്ള ജോലികൾ അല്ലാതെ തന്നെ, ഗള്ഫിലേക്കോ, യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഒക്കെ പോകണമെങ്കിൽ ആദ്യം അയക്കാൻ പറയുക നിങ്ങളുടെ ബയോഡാറ്റ ആയിരിക്കും. അതെങ്ങനെ ഉണ്ടാക്കും? ആരോട് ചോദിക്കും?

ഇതിനെല്ലാം പരിഹാരമായാണ്, ഈ കോറോണയുടെ സമയത്തു, എല്ലാ തരം വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും പഠിക്കാനും, പഠനത്തിന്റെ അവസാനം നിങ്ങൾക്ക് സ്വയം ഒരെണ്ണം ഉണ്ടാക്കാനും ഉള്ള പരിശീലനം ഇവിടെ സൗജന്യമായി നൽകുന്നത്. 

ആരാണ് നൽകുന്നത്?

കോർസെറാ എന്ന ലോകപ്രശസ്ത ഇ ലേർണിംഗ് പ്ലാറ്റഫോമിലൂടെ, അമേരിക്കയിലെ ന്യൂയോർക് സ്റ്റേറ്റ് സർവകലാശാലയാണ് രണ്ടായിരത്തിൽ കൂടുതൽ രൂപ ഫീസ് വരുന്ന ഈ കോഴ്സ് നിങ്ങളെ സൗജന്യമായി പഠിപ്പിക്കുക. അതിനു ശേഷം, ഇതിൽ വൈദഗ്ത്യം ഉള്ള ഒരാളാണെന്ന് കാണിക്കാൻ, അവരുടെ സർവകലാശാല സീൽ വച്ച സർട്ടിഫിക്കറ്റും നിങ്ങൾക്ക് സൗജന്യമായി കിട്ടും.

ഒന്നാലോചിച്ചു നോക്ക്, ഇന്ത്യയുടെ കനലൊരു തരിമാത്രമുള്ള കയ്പക്ക/പാവക്ക ആകൃതിയിൽ കിടക്കുന്ന ഈ കുഞ്ഞൻ സംസഥാനത്ത് ജീവിക്കുന്ന നിങ്ങൾക്ക്, ആയിരകണക്കിന് കിലോമീറ്ററുകൾ അകലെ കിടക്കുന്ന ന്യൂയോർക് സർവകലാശാലയുടെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുകയാണ്. ഇതിനു സഹായിക്കുന്ന പഠനം ബ്ലോഗിന് നിങ്ങളിൽ ഒരുപാട് അഭിമാനവുമുണ്ട്.

എന്നാലൊരു കൈ നോക്കുകയല്ലേ? എങ്ങനെ രെജിസ്റ്റർ ചെയ്യണമെന്നത് താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

padanam blog malayalam free online courses

എങ്ങനെ ഇതിൽ ചേരാം 

ചേരുന്നതിനു മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. അവ പൂർണമായും അനുസരിച്ചാലേ ഇത് വിജയകരമാവൂ.

  1. ഇന്ത്യക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. അതായത് എല്ലാം സൗജന്യമായിട്ട്. അതിനാൽ നിങ്ങൾ ഇത് ചെയുന്ന കമ്പ്യൂട്ടറും ഇന്റർനെറ്റും ഇന്ത്യയിൽ ആയിരിക്കണം. ഇനി നിങ്ങൾ വിദേശത്താണെങ്കിൽ, ഇന്ത്യയിൽ ഉള്ള നിങ്ങളുടെ ഏതെങ്കിലും സുഹൃത്തിനെ കൊണ്ട് റെജിസിട്രേഷൻ ചെയ്യിപ്പിക്കുകയും ചെയ്യാം.
  2. ഒരു കംപ്യുട്ടർ ഉപയോഗിച്ച് മാത്രമേ രെജിസ്ട്രേഷൻ ചെയ്യാൻ പാടുള്ളൂ. തുടർന്ന് ഈ കോഴ്സ് ചെയ്യേണ്ടതും ഒരു കമ്പ്യൂട്ടർ മുഖേനയാണ്. അതിനാൽ ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് നിര്ബന്ധമാണ്. പേടിക്കേണ്ട, ഇനി നിങ്ങൾക്ക് സ്വന്തമായി കമ്പ്യൂട്ടർ ഇല്ലെങ്കിൽ ആരുടെയെങ്കിലും കയ്യിൽ നിന്നും, വെറും ഒരു ദിവസത്തേക്ക് കടം വാങ്ങിക്കോ. കാരണം, ഈ കോഴ്സ് പരമാവധി 5 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി, സർട്ടിഫിക്കറ്റും കയ്യിലാക്കി വക്കാം.
  3. ഈ പേജിന്റെ ഏറ്റവും അവസാനം കൊടുത്തിരിക്കുന്ന മഞ്ഞയിൽ കറുപ്പ് നിറമുള്ള ബട്ടൺ അമർത്തികൊണ്ടു തന്നെ വേണം രജിസ്‌ട്രേഷൻ ആരംഭിക്കാൻ. കാരണം, ലിങ്കിലാണ് പ്രൊമോഷൻ കോഡുകൾ വച്ചിട്ടുള്ളത്.

ഇനി നമുക്ക് അപേക്ഷിക്കാം 

താഴെയുള്ള രെജിസ്ട്രേഷൻ ബട്ടൺ അമർത്തിയാൽ, നേരിട്ട് കോർസെറാ വെബ്‌സൈറ്റിലേക്ക് പോകും. ഒരു നാലഞ്ചു സെക്കന്റ് ആ പേജ് തുറന്നിടുക, കാത്തിരിക്കുക. ഒരു നീല നിറത്തിലുള്ള ബാനർ നിങ്ങൾക്ക് വന്നിരിക്കുന്നത് കാണാം. അതിന്റെ ചിത്രം ചുവടെ കൊടുത്തിരിക്കുന്നു.

Free certificate online courses for indians padanam

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ദൃശ്യമായാൽ (ഇൻഡ്യക്കാർക്കുള്ള സൗജന്യ കോഴ്സ് എന്ന് എഴുതിയ നീല ബാനർ നിർബന്ധമായും വരണം) മാത്രം താഴെ ഇടതു ഭാഗത Enroll എന്നൊരു ബട്ടൺ കാണാം. ഞാൻ ഇത് എൻറോൾ ചെയ്തത് കൊണ്ടാണ് എനിക്ക്, അതെ സ്ഥാനത്ത് Go To Course എന്ന് കാണിക്കുന്നത്. (മുകളിൽ ചിത്രം നോക്കുക)

എങ്ങാനും നീല ബാനർ വന്നില്ലെങ്കിൽ, പഠനത്തിന്റെ ഈ പേജിലേക്ക് വീണ്ടും വരിക, ഇവിടെ നിന്ന് ബട്ടൺ വീണ്ടും തുറക്കുക.

തുടർന്ന്, കോഴ്സിന്റെ വില വെട്ടിക്കളഞ്ഞു, പൂജ്യം തുകയിൽ എൻറോൾ ചെയുന്നു എന്ന് പറയുന്ന ഒരു പേജ് പൊന്തി വരും. അതിൽ Go to course എന്നത് ക്ലിക്ക് ചെയ്തു മുന്നോട് പോവുക. തുടർന്ന് വരുന്ന പേജിൽ കൂടി നിങ്ങൾക്ക് നിങ്ങളുടെ കോഴ്സ് ആരംഭിക്കാവുന്നതാണ്. ശേഷം വരുന്ന കാര്യങ്ങൾ നിങ്ങൾക്ക് സ്വയം ചെയ്യാവുന്നതാണ്. (ഇതുപോലുള്ള കോഴ്‌സുകൾ കൂടുതൽ വേണ്ടവർ, പഠനം ബ്ലോഗിന്റെ കോൺടാക്റ്റ് പേജ് വഴി അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ) 

ഇതിൽ ചേരാവുന്നതിനു ഉള്ള അവസാന തിയതി : മെയ് 31, 2021 

Register Now(large-bt)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics