- [message]
- ടിസിഎസ് നടത്താൻ പോകുന്ന വൻ തൊഴിൽ മേള
- ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ ടിസിഎസ് അഥവാ ടാറ്റ കൺസൾട്ടൻസീസ് 2022 സാമ്പത്തിക വർഷത്തിൽ 40000 പേർക്ക് പുതിയ ജോലികൾ നൽകുമെന്ന് അറിയിച്ചു. ടെക്നിക്കൽ മേഖലയിലായിരിക്കും തൊഴിൽ നിർമിക്കുക എന്നാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്ഷം, 2021 ലും, കോവിഡ് സാഹചര്യത്തിന് നടുക്ക്, ടാറ്റ 40000 പേർക്ക് ജോലി നൽകി എന്നാണ് കണക്കുകൾ പറയുന്നത്. 2021 ലെ സാമ്പത്തിക വർഷത്തെ കണക്കുകൾ കമ്പനി പുറത്തു വിട്ടതിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ അലകൾക്ക് നിന്ന് കൊടുക്കാതെ സാമ്പത്തികമായും, തൊഴില്പരമായും ഉയർച്ചയാണ് ഉണ്ടായതു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇന്റെര്ണല് ടാലന്റ് ടെവേലോപ്മെന്റ് എന്ന പുതി രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന്, ചീഫ് ഹ്യൂമർ റിസോർസ് ഓഫീസറായ ടിസിഎസ് മേധാവി മിലിന്ദ് ലക്കാട് പറഞ്ഞു. വർഷത്തിൽ നാല് തവണ ടിസിഎസ് നടത്തുന്ന ടാലെന്റ് ക്വാളിഫയർ പരീക്ഷ വഴിയാണ് കമ്പനി ഇപ്പോൾ കൂടുതൽ പേരെ നിയമിക്കുന്നത്.
ടാലന്റ് ക്വാളിഫയർ പരീക്ഷയെ പറ്റി വായിക്കൂ
ഇത് കൂടാതെ, ഈ സാമ്പത്തിക വർഷത്തിലെ ഭൂരിഭാഗം തൊഴിലുകളും, ആദ്യ നാല് മാസത്തിനകം തന്നെ ഫില്ലാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാൽ മെയ് അവസാന വാരത്തിനുള്ളിൽ ഒട്ടനവധി ജോലികൾ കൂടി ടിസിഎസ് വിളിച്ചേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ടിസിഎസ് നടത്തുന്ന എന്ററിൽ ലെവൽ ജോലികളെ പറ്റി ഇവിടെ നോക്കുക
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ഭാഗത്തിൽ 20000 ത്തോളം പേരെയാണ് ടിസിഎസ് ഒറ്റയടിക്ക് തീര്നജെടുത്തു, ജോലി നൽകിയത്. അത്യതികം ആൾക്കാരുടെ അപേക്ഷകളാണ് കഴിഞ്ഞ വര്ഷം ലഭിച്ചത്. ഇത്തവണയും അത് പോലെ തന്നീലഭിച്ചേക്കുമെന്നും, വിദഗ്ദമായി തന്നെ ടിസിഎസ് മികച്ച തൊഴിലാളികൾക്ക്,പരമാവധി അക്കത്തിൽ ജോലി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനു മുന്നൊരുക്കമായി കൂടുതൽ നിക്ഷേപങ്ങൾ ടെക്‌നോളജി, സെക്യൂരിറ്റി, ആശയവിനിമയം, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവയിൽ ഇറക്കുമെന്നും ടിസിഎസ് അറിയിച്ചു.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം നാല് ശതമാനത്തോളമാണ് ടിസിഎസ് ന്റെ സാമ്പത്തിക വളർച്ച.
ടിസിഎസ് നിലവിൽ വിളിച്ചിരിക്കുന്ന ജോലികളുടെ മുഴുവൻ ലിസ്റ്റും ഇവിടെ കാണാം