- [message]
- ചോദ്യാവലി തയ്യാറാക്കൽ ജോലി
- കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ പി.എസ്.സി കോച്ചിങ് കേന്ദ്രത്തിനു പുതിയതായി തയ്യാറാക്കുന്ന പി.എസ്.സി ചോദ്യ മാനുവലിലേക്ക് ചോദ്യങ്ങൾ തയ്യാറാകുന്ന ജോലിക്ക് ആളെ വേണം.
മലയാളം നന്നായി എഴുതാനും, സംസാരിക്കാനും, വായിക്കാനും അറിയുന്ന ആളായിരിക്കണം. ഇംഗ്ലീഷ് വായിക്കാനും, എഴുതാനും അറിഞ്ഞിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് എങ്കിലും പാസായ വ്യക്തി ആയിരിക്കണം.
ജോലിയുടെ വിശദാംശം
ദിവസവും, നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളം, ഇന്ത്യ എന്നീ പ്രദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വിവരങ്ങൾ ശേഖരിച്ചു ചോദ്യരൂപത്തിലാക്കുക എന്നതാണ് ജോലി. ഓരോ ദിവസവും വ്യത്യസ്ത ടോപ്പിക്കുകൾ ലഭിക്കും.
ചോദ്യങ്ങൾ ഉണ്ടാക്കേണ്ട രീതി
- തരുന്ന വിഷയത്തിന് ചേരുന്ന 50 ചോദ്യങ്ങളാണ് ഒരു ദിവസം ഉണ്ടാക്കേണ്ടത്. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ വിഷയങ്ങളോ, ടോപ്പിക്കുകളോ പൂർത്തിയാക്കാം.
- ഒരു ചോദ്യം, നാല് ഉത്തരങ്ങൾ, അതിലൊന്ന് ശരിയുത്തരം. ഈ രീതിയിലാണ് ഉണ്ടാക്കേണ്ടത്.
- ഏതെങ്കിലും വേർഡ് പ്രോസസിംഗ് സോഫ്ട്വെയറിൽ ചോദ്യങ്ങൾ തയ്യാറാക്കാം. മൈക്രോസോഫ്ട് വേർഡ്, ഓപ്പൺ ഓഫീസ്, ലിബ്ര ഓഫീസ്എ, ഗൂഗിൾ ഡോക് എന്നിവ അഭിലഷണീയം.
- ഉണ്ടാക്കി അയക്കുന്ന ഓരോ അൻപത് ചോദ്യത്തിന്റെ സീറ്റിനും ഇരുനൂറു രൂപയാണ് കിട്ടുക. ഒരു ദിവസം അഞ്ച് സെറ്റ് ഉണ്ടാക്കുന്ന ആൾക്ക് ആയിരം രൂപ പ്രതിഫലമായി ലഭിക്കും. ഉണ്ടാക്കി അയച്ചതിനു ശേഷം, വിദഗ്ദർ ചോദ്യങ്ങളുടെ നിലവാരം പരിശോദിച്ചു ഒരാഴ്ചക്കുള്ളിൽ അറിയിപ്പ് തരും.
- ചോദ്യങ്ങളിൽ പിശകോ, തെറ്റുത്തരങ്ങളോ കൊടുക്കരുത്. ചോദ്യങ്ങൾ പൂർണ്ണമായും മലയാളത്തിൽ ടൈപ് ചെയ്താണ് അയക്കേണ്ടത്. മലയാള പടം അറിയാത്ത ഇംഗ്ലീഷ് വാക്കുകൾക്ക് ഓളം ഓൺലൈൻ ഡിക്ഷണറി ഉപയോഗിക്കാം. അതിലും ലഭ്യമല്ലാത്തതാണെങ്കിൽ ആ ചോദ്യങ്ങൾ ഉപേക്ഷിക്കുക. ശാസ്ത്രീയ നാമം പോലുള്ളവക്ക് മലയാളം നാമദേയങ്ങൾ നിര്ബന്ധമില്ല.
താല്പര്യമുള്ള ആളുകൾ താഴ് കാണുന്ന ലിങ്ക് വഴി ഫോം പൂരിപ്പിച്ചു അപേക്ഷിക്കുക.
