ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ ഒഴിവുകൾ നികത്താൻ ഇൻകം ടാക്സ്സെറ്റിൽമെന്റ് കമ്മീഷൻ വിജ്ഞാപനം ഇറക്കിയിരുന്നു
ഒഴിവുകൾ
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ)
- സ്‌റ്റെനോഗ്രാഫർ
- ടാക്സ് അസിസ്റ്റന്റ്
- ഇൻകം ടാക്സ് ഇൻസ്‌പെക്ടർ
യോഗ്യതകൾ
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ)
- പത്തം ക്ലാസ് പാസ് / തത്തുല്യം
- സ്‌റ്റെനോഗ്രാഫർ
- പന്ത്രണ്ടാം ക്ലാസ് / തത്തുല്യ യോഗ്യത
- മിനുട്ടിൽ 80 വാക്കുകൾ നിരക്കിൽ, പത്തു മിനുട്ട് നിർത്താതെ നോക്കി വായിക്കാനുള്ള ശേഷി
- മിനുട്ടിൽ 50 വാക്കുകൾ (ഇംഗ്ലീഷ്) / 80 വാക്കുകൾ (ഹിന്ദി) ട്രാൻസ്‌ക്രിപ്ഷൻ ചെയ്യാൻ കഴിയണം
- ടാക്സ് അസിസ്റ്റന്റ്
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം
- മണിക്കൂറിൽ 8000 കീ ഡിപ്രഷൻസ് ടാറ്റ എൻട്രി സ്പീഡ് ടൈപ്പിങ്
- ഇൻകം ടാക്സ് ഇൻസ്‌പെക്ടർ
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം
ശമ്പളം
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ) - Rs.5200-20200+GP 1800
- സ്‌റ്റെനോഗ്രാഫർ - Rs.5200-20200+GP 1800
- ടാക്സ് അസിസ്റ്റന്റ് - Rs.5200-20200+GP 2400
- ഇൻകം ടാക്സ് ഇൻസ്‌പെക്ടർ - Rs.9300-34800+GP 4600
തിരഞ്ഞെടുപ്പ്
മുകളിൽ കൊടുത്ത യോഗ്യതകൾ യോജിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷ ഓഫ്‌ലൈനായി (പോസ്റ്റൽ വഴി) നിർദിഷ്ട അഡ്രസിലേക്ക് അയക്കണം. ബന്ധപ്പെട്ട രേഖകൾ പകർപ്പുകളായി കൂടെ വെക്കേണ്ടതാണ്. നഷ്ട്ടപെട്ട പോകാതിരിക്കാൻ, എല്ലാം കൂടി സ്റ്റേപ്പിൾ ചെയ്തിരിക്കണം. അപേക്ഷ അയക്കുന്നതിനായുള്ള അപേക്ഷ ഫോറം താഴെ നൽകിയിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം നിർബന്ധമായും വായിക്കുക. റിസർവേഷൻ അനുസരിച്ചുള്ള മാറ്റങ്ങൾ, ആനുകൂല്യങ്ങൾ, മറ്റു വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പൂർണ്ണമായും നൽകിയിട്ടുണ്ട്. അത് വായിച്ചു പൂർത്തിയാക്കിയതിനു ശേഷം മാത്രമേ അപേക്ഷ ഫോറം പൂരിപ്പിക്കാനും, അയക്കാനും പാടുളളതുള്ളൂ.
പ്രധാന തീയതികൾ
അപ്പ്ലികേഷൻ തുടങ്ങിയ ദിവസം : മാർച്ച് 26, 2021
അപേക്ഷിക്കാനുള്ള അവസാന തിയതി : ഏപ്രിൽ 15, 2021 (13 നെങ്കിലും അയക്കുക)
(ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ് മേഖല എന്നിവർക്ക് തിയഴികളിലും വ്യത്യാസമുണ്ട്. വിജ്ഞാപനം നോക്കുക)
അവസാന തിയതി പോസ്റ്റലായും അയക്കുന്ന കവർ അവിടെ എത്താനുള്ള സമയമാണ്, നിങ്ങൾക്ക്ക് അയക്കാനുള്ള സമയമല്ല.എ തിനാൽ ചുരുങ്ങിയത് 3 ദിവസമെങ്കിലും മുൻപ് തന്നെ അയക്കുക.
അപേക്ഷകൾ അയക്കേണ്ട അഡ്രസ്സ്
Deputy Commissioner of Income Tax (Hq) (Personnel) (NG), 3rd Floor, Room No 378A, Central Revenues Building, I.P. Estate, New Delhi – 110002
APPLICATION FOR THE POST OF ---------------- (ഏതു പോസ്റ്റിനാണോ അതിന്റെ പേര്) വെച്ചിട്ട് വേണം പോസ്റ്റൽ കവർ അയക്കാൻ.
