Ads Area

Abu Dhabi Traffic rules - all you need to know

അബുദാബിയിലെ ട്രാഫിക് പിഴകൾ - എമിറേറ്റിലെ ഡ്രൈവിംഗ് ലംഘനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഏറ്റവും ഗുരുതരമായ ലംഘനങ്ങൾ നിങ്ങളുടെ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്നു എന്ന് ഓർക്കുക.

ഏപ്രിൽ 10 ന് അബുദാബി പോലീസ് പോസ്റ്റ് ചെയ്ത  ട്രാഫിക് സുരക്ഷാ വീഡിയോയിൽ, വാഹനമോടിക്കുന്നവരോട് ലെയ്ൻ അച്ചടക്കം പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ഒരു കവലയുടെ മധ്യ പാതയിൽ വരുമ്പോൾ ഇടത്തേക്ക് തിരിയുകയാണെങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

നിങ്ങൾ അബുദാബിയിലാണ് താമസിക്കുന്നതെങ്കിൽ അല്ലെങ്കിൽ എമിറേറ്റ് സന്ദർശിക്കുകയാണെങ്കിൽ, ഒരു വാഹനമോടിക്കുന്നവർ എന്ന നിലയിൽ നിങ്ങൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 

നിങ്ങൾ ചെയ്യാൻ സാധ്യതയുള്ള ഏറ്റവും സാധാരണമായ ചില ട്രാഫിക് ലംഘനങ്ങളുടെയും പിഴയും ട്രാഫിക് പോയിന്റുകളുടെയും ഒരു  റൗണ്ടപ്പ് നോക്കാം.

1. പിടിച്ചെടുത്ത കാർ വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴ ഉണ്ട്

ഒരു ഡ്രൈവർ ചുവന്ന ലൈറ്റ് ശ്രദ്ധിക്കാതെ വണ്ടി മുന്നോട്ട് എടുത്താൽ, അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്, അനധികൃത റോഡ് റേസിംഗിൽ ഏർപ്പെടുകയോ, പോലീസ് കാറിൽ ബോധപൂർവം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ ഒരു കാർ പിടിച്ചെടുക്കാവുന്നതാണ്.

കൂടാതെ, ട്രാഫിക് നിയമത്തിലെ പിഴകൾക്ക് പുറമെ, അബുദാബി എമിറേറ്റിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് അബുദാബി പോലീസ് 2020 ലെ നമ്പർ 5 നിയമം കൊണ്ടുവന്നു. 

പുതിയ നിയമം അനുസരിച്ച്, അബുദാബിയിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായാലും അശ്രദ്ധമായി വാഹനമോടിച്ചാലും വാഹനം വിട്ടുകിട്ടുന്നതിന്  50,000 ദിർഹം വരെ പിഴ അടയ്‌ക്കേണ്ടി വരും.

അബുദാബി പോലീസ് പറയുന്നതനുസരിച്ച്,  ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ആണ് ഒരു കാർ പിടിച്ചെടുക്കുന്നത്:

  • ചുവന്ന ലൈറ്റ് മറികടന്നാൽ,
  • റോഡിൽ അപകടകരമായ അശ്രദ്ധയോടെ വാഹനമോടിച്ചാൽ,
  • അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ ലൈസൻസ് പ്ലേറ്റാണ്  വാഹനത്തിന് ഉള്ളതെങ്കിൽ,
  • അനധികൃത റോഡ് റേസിംഗിൽ ഏർപ്പെട്ടിരുന്നാൽ;  
  • ഒരു പോലീസ് കാറിൽ ബോധപൂർവം കൂട്ടിയിടിക്കുന്നത്.

2. ലെയ്ൻ അച്ചടക്കം പാലിക്കാത്തത് - 400 ദിർഹം പിഴ

റോഡുകളിലും ഇന്റർസെക്ഷൻ ക്രോസിംഗുകളിലും ട്രാഫിക് പാതകൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും.  ഇടത്തേക്ക് തിരിയാൻ പാടില്ലാത്ത ഒരു ലെയിനിൽ ആയിരിക്കുമ്പോൾ ഒരു കവലയിൽ നേരെ പോകുന്നതിൽ പരാജയപ്പെടുന്ന്ന വാഹനമോടിക്കുന്നവർക്ക് പിഴ ബാധകമാണ്.

3. വലതുവശത്ത് നിന്ന് മറികടക്കൽ

ഒരു വാഹനമോടിക്കുന്നയാൾ വലതുവശത്ത് നിന്ന് മറ്റൊരു കാറിനെ മറികടക്കുന്നതാണ് ലെയ്ൻ ലംഘനത്തിന്റെ മറ്റൊരു രൂപം.  നിങ്ങളുടെ മുന്നിലുള്ള ഒരു കാറിനെ മറികടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓവർടേക്കിംഗ് ലെയ്ൻ എന്നും അറിയപ്പെടുന്ന ഇടത് പാത ഉപയോഗിക്കണം.  വലതുവശത്ത് നിന്ന് മറികടക്കുന്നതിലൂടെ, നിങ്ങൾക്ക് 600 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതാണ്.

4. ഒരു ചുവന്ന ലൈറ്റ് കടന്ന് പോവുന്നത്

നിയമലംഘകർക്ക് 1,000 ദിർഹം പിഴയും 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ആണ് ഉണ്ടാവുക.  

കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.  വാഹനം പിടിച്ചെടുക്കലിൽ നിന്ന് മോചിപ്പിക്കാൻ, നിയമലംഘകൻ 5,000 ദിർഹം നൽകണം. പിടിച്ചെടുത്ത് മൂന്ന് മാസത്തിനകം വാഹനം വിട്ടുനൽകിയില്ലെങ്കിൽ ലേലം ചെയ്യുന്നതാണ്.

5. ഡ്രൈവിംഗ് സമയത്ത് ഒരു പോലീസ് കാർ കേടുവരുത്തിയാൽ

ഒരു വാഹനമോടിക്കുന്നയാൾ ഒരു പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്‌താൽ, അവർ വരുത്തിയ നാശനഷ്ടങ്ങളുടെ ചെലവ് നൽകേണ്ടിവരുമെന്ന് മാത്രമല്ല, അവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.  നിയമം ലംഘിക്കുന്നയാൾക്ക് വാഹനം വിട്ടുനൽകാൻ 5,000 ദിർഹം വരെ നൽകേണ്ടിവരും.

6. 10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്നത്

10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിതിയാൽ വാഹനമോടിക്കുന്നവർ 400 ദിർഹം പിഴയും അവരുടെ വാഹനം പിടിച്ചെടുക്കുകയും 5,000 ദിർഹം നൽകുകയും വേണം.

7. അബുദാബിയിൽ അമിതവേഗതക്കുള്ള പിഴ

നിങ്ങൾ ഒരു റോഡിന്റെ വേഗപരിധി മറികടന്നാൽ ചുമത്തപ്പെടാവുന്ന  പിഴകളെക്കുറിച്ചുള്ള ഒരു  വീക്ഷണം ഇതാ:

  • അമിതവേഗത, പെട്ടെന്നുള്ള വളയ്ക്കൽ, മതിയായ അകലം പാലിക്കുന്നതിൽ പരാജയപ്പെടൽ, അല്ലെങ്കിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെടൽ എന്നിവ മൂലമുള്ള അപകടത്തിന്  വാഹനം പിടിച്ചെടുത്തേക്കാം , വാഹനം പിടിച്ചെടുക്കലിൽ നിന്ന് ഒഴിവാവുന്നതിന് 5,000 ദിർഹം പിഴയടയ്ക്കേണ്ടതായ് വരും .
  • വേഗപരിധിയെക്കാൾ  80 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ 3,000 ദിർഹം.
  • വേഗപരിധിയെക്കാൾ  60 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 2,000 ദിർഹം ആണ്.
  • വേഗപരിധിയെക്കാൾ  60 km/h കുറവാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 1,500 ദിർഹം ആണ്.
  • വേഗപരിധിയെക്കാൾ  50 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 1,000 ദിർഹം ആണ്.
  • വേഗപരിധിയെക്കാൾ  40 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 700 ദിർഹം ആണ്.
  • വേഗപരിധിയെക്കാൾ  30 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 600 ദിർഹം ആണ്.
  • വേഗപരിധിയെക്കാൾ  20 km/h കൂടുതലാണ് വാഹനത്തിന്റെ വേഗത എങ്കിൽ പിഴ: 300 ദിർഹം ആണ്.

8. ടെയിൽഗേറ്റിംഗ്

മുന്നിലായി പോകുന്ന വാഹനത്തിൽനിന്ന് മതിയായ അകലം  പാലിക്കാതെ വാഹനം ഓടിക്കുകയും അതുകാരണം മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ  കൂട്ടിയിടിക്കു കാരണമാവുകയും ചെയ്യും. ഇതിനെയാണ് ടെയിൽഗേറ്റിംഗ് എന്ന് പറയുന്നത് 

ടെയിൽഗേറ്റിംഗിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ഉണ്ട്, അതിനോടൊപ്പം കൂട്ടിയിടിക്കു കാരണമായ വാഹനവും പിടിച്ചെടുക്കും.  കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിനുള്ള ഫീസ് 5,000 ദിർഹമാണ്.

9. കാൽനടയാത്രക്കാർക്ക് വഴി നൽകാതിരിക്കുന്നത്

2022 ഏപ്രിൽ 12-ന്, അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയതനുസരിച്ച് , നിയുക്ത കാൽനട ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ 500 ദിർഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും കൊടുക്കുന്നതാണ്.

ഇതുകൂടാതെ,

വലിയ ശബ്ദമുണ്ടാക്കത്തക്കവിധം എൻജിൻ മോഡിഫൈ ചെയ്യുന്നത് 2,000 ദിർഹം പിഴയ്ക്കും 12 ബ്ലാക്ക് പോയിന്റ്സിനും കാരണമായേക്കാം.

ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 5,000 ദിർഹം പിഴയ്‌ക്കൊപ്പം മൂന്നു മാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

കാർ ഓടിക്കുമ്പോൾ ചവറുകൾ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റ്സും ലഭിക്കും.

കാറിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെങ്കിൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റ്സും ചുമത്തുന്നത് കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റ്സും ചുമത്തപ്പെടും.

വണ്ടി ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റ്സും ലഭിക്കും.

വണ്ടി റോഡിൽ പെട്ടെന്ന് വെട്ടിച്ചാൽ  1,000 ദിർഹം പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹവും സ്കൂൾ ബസ്സുകൾ stop സൈൻ കാണിക്കുമ്പോൾ വണ്ടി നിർത്താത്തവർക്ക് 1,000 ദിർഹവുമാണ് പിഴ.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics