കാര്യം
മുഴുവനും മലയാളത്തിൽ മാത്രമായി ശാസ്ത്ര സാങ്കേതിക കോഴ്‌സുകൾ പഠിപ്പിക്കുന്ന ഒരു സംവിധാനമാണ് - ട്രൈക്കിൾ (Trycle)
ഇവരുടെ പുതിയ രണ്ടു കോഴ്‌സുകൾ പച്ച മലയാളത്തിൽ ലഭ്യമാണ്.
ഇതിലിപ്പോ എന്തിരിക്കുന്നു? യൂട്യൂബ് നിറയെ സൗജന്യ കോഴ്‌സുകൾ ആണല്ലോ!
ഇതിലെന്തുണ്ട്?
- [message]
- കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്താണ്?
- മെഷീൻ ലാംഗ്വേജ്, അസെംബ്ലി ലാംഗ്വേജ്, ഹൈ ലെവൽ ലാംഗ്വേജ്, ഇന്പുട്, ഔട്ട്പുട്ട്, മെമ്മറി എന്നിവയിൽ തുടങ്ങി ഇഫ്,എൽസ് കമന്റുകൾ, ബൂളിയൻ അൽജിബ്ര, അതിലെ വ്യത്യസ്ത ഓപ്പറേഷനുകൾ എന്നിവയൊക്കെ തനി മലയാളത്തിൽ പറഞ്ഞു തരും.
അധ്യാപകൻ
പഠിപ്പിക്കുന്ന ആൾ : രാജഗോപാലൻ പങ്കജാക്ഷൻ
25 വർഷത്തോളം കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഇൻഫോസിസ് പോലുള്ള പല കമ്പനികളിലും പ്രോഗ്രാമിങ് ഹെഡ് സേവനം അനുഷ്ടിച്ച വ്യക്തിയാണ്.
എല്ലാം സൗജന്യമായി ലഭിക്കുന്ന കാലമാണിത്, പക്ഷെ ആരും ഒന്നും തന്നെ സൗജന്യമായി വാസ്തവത്തിൽ തരുന്നില്ല. ഇവിടെ സൗജന്യമായി ഒന്നും ലഭിക്കില്ല.
ഈ കോഴ്സിന് 2099 രൂപയാണ് ഫീസ് (ശരിക്കുള്ള ഫീസ് എത്രയാണ് എന്നറിയാൻ, താഴെയുള്ള കോഴ്സ് ലിങ്ക് നോക്കിയാൽ മതി, ഞെട്ടരുത്!)
കാരണം
- [message]
- ഇതൊക്കെ പഠനം.കോം ലൂടെ പറയാൻ കാരണം എന്താണ്?
- മനുഷ്യന് മനസ്സിലാവുന്ന രീതിക്ക് പ്രോഗ്രാമിങ് പഠിക്കണം എന്ന ആഗ്രഹമുണ്ട്; ഇത് വരെ ഞാൻ (ഈ സൈറ്റ് മൊതലാളി) യൂട്യുബിലും, നല്ല അടിപൊളി ഇംഗ്ലീഷ് കോഴ്‌സുകളും പഠിച്ചിട്ടും, എത്ര പുസ്തകം വായിച്ചിട്ടും വലിയ ഐഡിയ ഒന്നും കിട്ടിയിട്ടില്ല. എന്നാൽ ഈ കോഴ്‌സുകൾ നല്ല അടിപൊളി രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് കൊണ്ട്, അതുപയോഗിച്ചു പഠിച്ചതിനു ശേഷമാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് .
മെച്ചം
നമ്മളുടെ ഓഫർ കൂപ്പൺ ഉപയോഗിച്ചാൽ 30% ഫീസ് നിങ്ങൾക്ക് കുറച്ചു കിട്ടും.അതായത് 2099 രൂപയുടെ ഈ കോഴ്സ്, 1469 രൂപക്ക് കിട്ടും.
കോഴ്സ് ലിങ്ക് ഇതാണ് : കമ്പ്യൂട്ടർ പ്രോഗ്രാമിങ് ബേസിക്സ്
30% OFF Coupon Code : PROCAREER
ഇത് കഴിഞ്ഞാലോ ?
ഇവിടം കൊണ്ട് തീരുന്നില്ല!
ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നൻ ഒരുപാട് പൈസ കയ്യിൽ ഉള്ളവൻ അല്ല, ഒരുപാട് വിവരം കയ്യിൽ ഉള്ളവനാണ്. അതായത് ഇൻഫർമേഷൻ. പക്ഷെ അത് കേവലം ഡാറ്റയായി കയ്യിലിരുന്നാൽ മുറുക്കാൻ പോലും വകയുണ്ടാവില്ല. അത് ഉപയോഗിക്കാൻ അറിയണം. അതിനു മെഷീൻ ലേർണിംഗ്, ഡാറ്റ സയൻസ് എന്നിവ പഠിക്കണം. ഒരുപക്ഷെ നിങ്ങൾ ഇതൊക്കെ നിങ്ങളുടെ ഡിഗ്രി, എഞ്ചിനീയറിംഗ്, പിജി കാലഘട്ടത്തിൽ കേട്ടും പഠിച്ചും കാണും; എന്നാലും ഇപ്പോഴും ഒരു ഐഡിയ ക്ലിയർ ആവാത്തവർ ആണോ?
ഒന്നും നോക്കണ്ട ഈ കോഴ്സിന് ചേരുക : Machine Learning And Data Science Using Python
കടുകട്ടിയായ C++ അല്ല, അതിന്റെ നാലിലൊന്നു ബുദ്ധിമുട്ട് പോലുമില്ലാത്ത പൈത്തൺ ഉപയോഗിച്ചാണ് ഇതിൽ എല്ലാം അവതരിപ്പിക്കുന്നത്.
ഇതും സൗജന്യം അല്ല കേട്ടോ, 3499 രൂപയാണ് ഫീസ്.
പക്ഷെ, പഠനം.കോം നിങ്ങൾക്ക് തരുന്ന കൂപ്പൺ ഉപയോഗിച്ചാൽ വീണ്ടും ഒരു 30% കുറഞ്ഞു കിട്ടും.
അതായത്, 2449 രൂപ അടച്ചാൽ മതി.
വേണ്ടവർക്ക് ലിങ്ക് ഇതാ : മെഷീൻ ലേർണിംഗ് ആൻഡ് ഡാറ്റ സയൻസ് യൂസിങ് പൈത്തൺ
30 OFF Coupon Code : MLCAREER
- [message]
- വീണ്ടും ഓഫർ
- ഇത് രണ്ടിലും സബ്സ്ക്രൈബ് ചെയ്യുന്ന ആൾക്ക് പഠനം.കോം വേറൊരു സമ്മാനം കൂടി തരുന്നതാണ്. മുകളിലെ ചിത്രം നോക്കി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. എന്നിട്ട് രണ്ടിലും സബ്സ്ക്രൈബ് ചെയ്തതിന്റെ സ്ക്രീന്ഷോട് അയച്ചാൽ, ഉടനടി 100 രൂപ ക്യാഷ്ബാക്ക് ഗൂഗിൾ പേ വഴി നിങ്ങൾക്ക് കിട്ടും!
ആർക്കൊക്കെ ഗുണം ഉണ്ട്?
ശാസ്ത്ര വിദ്യാർത്ഥി :
ബിരുദം, ബിരുദാനന്തര വിദ്യാർഥികൾ :
ഫിസിക്സ്, ബയോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ബയോടെക്‌നോളജി, മെഡിക്കൽ ഫിസിക്സ് തുടങ്ങി എല്ലാ വിഷയങ്ങളിലും കാലത്തേക്ക് നിങ്ങൾക്ക് ജോലി വേണമെങ്കിൽ, ഡാറ്റ സയൻസ് അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, പഠിച്ച വിഷയം ഒക്കെ വിട്ട് വേറെ എന്തെങ്കിലും ജോലിക്ക് പോകാൻ നോക്കുന്നതായിരിക്കും നല്ലത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥി :
എഞ്ചിനീയറിംഗ് പാസായ ഒരാളോട് ഇതിനെ .പറ്റി കൂടുതൽ പറയേണ്ട ആവശ്യമേ ഇല്ല. ഇനിയും മെഷീൻ ലേർണിംഗ് എന്തിനാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഒരൊറ്റ വാചകത്തിൽ പറഞ്ഞു തരാം : മാർവെൽ കോമിക്സിലെ അയേൺ മാനേ പോലെ, ലോകത്തെ ഏറ്റവും ധനാഢ്യനായ ബഹിരാകാശ രാജകുമാരനായ എലോൺ മസ്കിനെ പോലെ ആകാൻ ആഗ്രഹമുണ്ടോ? ഒന്നും നോക്കണ്ട, ഡേറ്റാ സയൻസ് പഠിച്ചോളൂ.
ആർട്സ് വിദ്യാർത്ഥി :
ആർട്സ് കാർക്ക് എന്തിനാണ് ഇതെന്ന് തോന്നുന്നുണ്ടോ? കൊറോണ വന്നു നമ്മളെ ആക്രമിച്ചപ്പോൾ, കവിടി രോഗികൾ ഏതാണ്, എത്ര പേരാണ്, എവിടെയാണ്, എങ്ങനെയാണു കണ്ടെത്തുക, അവരെ എങ്ങനെ മാറ്റി കൊയ്ത്തണം, അവരെ എങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിൽ താമസിപ്പിക്കണം, കേരളത്തിൽ എത്ര പേര്, ഇന്ത്യയിലെ എത്ര പേര് എന്നിങ്ങനെ ഇഷ്ട്ടം പോലെ ആവശ്യങ്ങൾക്ക് മുമ്പിൽ ഉണ്ടായിരുന്നത് ഒരു വലിയ കൂമ്പാരം വിവരങ്ങളാണ്.
പക്ഷെ അത് ഫലവത്തായി ഉപയോഗിക്കാൻ ഒരു സിവിൽ സെർവന്റിന് മാത്രമേ കഴിയൂ, കണക്ക് അറിയുന്ന കണക്കിലെ വിദ്വാൻ മാത്രം ഉണ്ടായാൽ പോരെ, അത് എവിടെ എപ്പോ എങ്ങനെ പ്രയോഗിക്കണം എന്നറിയാൻ മാനവവികാസ, കല,ഭാഷാ,സോഷ്യൽ വർക്ക് എന്നിങ്ങനെയുള്ള വിഷയങ്ങൾ പഠിച്ചവരെ വേണമായിരുന്നു. അവർക്കൊക്കെ ഇത് ചെയ്യാൻ അറിയണമെങ്കിലോ? പ്രോഗ്രാമിങ്ങും. പൈത്തൺ അതിലേക്കുള്ള എളുപ്പ വഴിയും.