ഹൈലൈറ്റ്:
- അവസരം പുരുഷൻമാർക്ക് മാത്രം
- വിശദവിവരങ്ങൾക്കായി joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- റാലിയിൽ കായിക, ആരോഗ്യ പരിശോധനകളുണ്ടാകും
കരസേനയിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ശിപായി ഡി ഫാർമ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം, മാഹി , ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിലാണ്.
ഫാർമസിസ്റ്റുകൾക്കാണ് അവസരം. പുരുഷന്മാർ മാത്രം പങ്കെടുക്കണം. യോഗ്യത പ്ലസ്ടുവും 55 ശതമാനം മാർക്കോടെ ഡി ഫാർമും. സംസ്ഥാന ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർചെയ്യണം. പ്രായം - 19 (march 25)

നിശ്ചിത ശാരീരിക യോഗ്യതയും വേണം. കുറഞ്ഞ ഉയരം 165 സെന്റീമീറ്റർ, ഉയരത്തിനൊത്ത തൂക്കം വേണം. കുറഞ്ഞ നെഞ്ചളവ് 77 സെന്റീമീറ്റർ. അഞ്ച് സെന്റീമീറ്റർ വികസിപ്പിക്കാനാകണം.
റാലിയിൽ കായിക, ആരോഗ്യ പരിശോധനയുമുണ്ടാകും. ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി മാർച്ച് 13.
വിശദവിവരത്തിന് www.joinindianarmy.nic.in