Ads Area

കൊറോണ വൈറസ് വാക്സിൻ - രജിസ്‌ട്രേഷൻ

നിലവിൽ ഇന്ത്യയിൽ രണ്ടു കൊറോണ വാക്സിൻ കുത്തിവെപ്പുകളാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. അത് രണ്ടും നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി മാത്രമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ടാം ഘട്ടത്തിൽ മാത്രമാണ് പൊതുജനത്തിനു, രാജ്യം ഒട്ടാകെയും നൽകാൻ പോകുന്നത്.

Details regarding coronavirus vaccine

കോവിഡ് വാക്സിൻ ലഭിക്കണമെങ്കിൽ, ആദ്യം തന്നെ നിങ്ങൾ സർക്കാർ ഉണ്ടാക്കിയിരിക്കുന്ന സംവീധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തവർക്ക് വാക്സിൻ ലഭിക്കുകയില്ല. അതിനായി സർക്കാർ രൂപീകരിച്ചിരിക്കുന്ന സംവിധാനമാണ് കോവിൻ (Co-WIN) പദ്ധതി. ഇതിനായി ഒരു ഔദ്യോഗിക വെബ്‌സൈറ്റും, മൊബൈൽ ആപ്‌ളിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. 

നിലവിൽ ഇതിന്റെ വെബ്‌സൈറ്റ് മാത്രമേ നമുക്ക് കാണാൻ പാകത്തിന് സർക്കാർ പൊതുവിൽ പ്രദര്ശിപ്പിച്ചിട്ടുള്ളൂ.

കോവിൻ വെബ്‌സൈറ്റ് നോക്കുക

പക്ഷെയെന്നാൽ, ഇതുവരെയും മൊബൈൽ ആപ്ലികേഷൻ സർക്കാർ പുറത്ത് വിട്ടിട്ടില്ല. നിലവിൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ, അവരുടേതായ ആർഗോയ കേന്ദ്രം മുഖേന രെജിസ്റ്റർ ചെയ്താണ് നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്. പൊതുജനത്തിന് ഇത് ലഭ്യമാവാൻ വെബ്‌സൈറ്റും, ആപ്പും സജ്ജമാകണം. അതിനാൽ തന്നെ ഔദ്യോഗിക ആപ്പ് വരുന്നത് വരെ കാത്തിരിക്കണം.

Details regarding coronavirus vaccine

എന്നാൽ, ഈ അവസരം മുതലെടുത്ത്, കോവിൻ എന്ന പേരിൽ ഒട്ടനവധി ആപ്പുകൾ, പ്ലെസ്‌റ്റോറിലും, ആപ്പ്‌സ്റ്റോറിലും വന്നു കഴിഞ്ഞു. ആളുകളുടെ ദുരവസ്ഥ മുതലെടുത്തു പണം കൊയ്യാൻ ശ്രമിക്കുന്ന കഴുകാൻ കണ്ണുള്ള ചില തട്ടിപ്പുകാരുടെ തന്ത്രമാണത്. അതിനാൽ തന്നെ ഒരു കാരണവശാലും, ഇതേ നാമത്തിൽ ഉള്ള ആപ്പുകൾ പ്ലെസ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാതിരിക്കുക. 

ഔദ്യോഗിക വെബ്സൈറ് എപ്പോഴും സന്ദർശിക്കുക, അതിൽ കൊടുക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് മാത്രം ആപ്പുകൾ ഡൌൺലോഡ് ചെയ്യുക. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics